Advertisment

മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പൂക്കോട്ടൂർ സത്യാഗ്രഹ സമരം നടത്തി

New Update

publive-image

മലപ്പുറം: യുപിയിൽ ദളിത് സ്ത്രീ പീഡനങ്ങൾക്കെതിരെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയും കൈയേറ്റംചെയ്ത യുപി പോലീസിൻറെ നടപടിയിൽ പ്രതിഷേധിച്ച് മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പൂക്കോട്ടൂർ വാലഞ്ചേരി മഹാത്മാഗാന്ധിയുടെ രക്തസാക്ഷി സ്തൂപത്തിന് സമീപം സത്യാഗ്രഹ സമരം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ ബി കുഞ്ഞയ്മുട്ടി ഹാജി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ അജ്മൽ ആനത്താൻ, ബാവ പുല്ലാര, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, കെപി മുഹമ്മദ് ഷാ, ഇഖ്ബാൽ പൂക്കോട്ടൂർ, സികെ ഷാഫി, രായിൻ കുട്ടി ഹാജി പുൽപ്പറ്റ, സികെ നിസാർ, തയ്യിൽ ഉമ്മർ, ബംഗാളത്ത് കുഞ്ഞഹമ്മദ് എന്നിവർ സത്യാഗ്രഹ സമരത്തിന് ആശംസകളർപ്പിച്ചു.

malappuram news
Advertisment