Advertisment

മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

New Update

മലപ്പുറം: യൂത്ത് കോൺഗ്രസ്‌ നേതാവായിരുന്ന മട്ടന്നൂർ എടയന്നൂരിലെ സുഹൈബിനെ സിപിഎം ആക്രമി സംഘം അരുംകൊല ചെയ്തിട്ട് മൂന്ന് വർഷം തികഞ്ഞു.

Advertisment

publive-image

ശുഹൈബിന്റെ ഓർമ്മദിനത്തിൽ മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി വാലഞ്ചേരി അങ്ങാടിയിൽ ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു.

അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ വണ്ടൂർ ഉദ്ഘാടനം ചെയ്തു. മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ കെ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അജ്മൽ ആനത്താൻ അനുസ്മരണ പ്രഭാഷണം നടത്തി.

publive-image

ആനത്താൻ അബൂബക്കർ ഹാജി, ടി പി യൂസുഫ്, പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കചേരി മുജീബ്, പി സി നാരായണൻ, അരങ്ങൻ മുഹമ്മദ്, അമീറലി പുളിക്കലകത്ത്, ശുഹൈബ് മാളിയേക്കൽ, സാലിഹ് ടി പി, നൗഷാദ് എ കെ, ആഷിക് ബംഗാളത്ത്, ഫായിസ് പെരുമ്പിലായി, പ്രജീഷ് ബാബു, മുസ്തഫ വാലഞ്ചേരി എന്നിവർ അനുസ്മരണ സമ്മേളനത്തിന് ആശംസകളർപ്പിച്ചു.

Advertisment