Advertisment

കരിപ്പൂർ സർവീസിന്റെ മെച്ചം തിരിച്ചറിഞ് കൂടുതൽ വിമാന കമ്പനികൾ; എയർ ഇന്ത്യ ജംബോയ്ക്ക് പുറമെ ഇൻഡിഗോ വിമാനവും ജിദ്ദ - കരിപ്പൂർ സെക്ടറിൽ; കന്നി സർവീസ് മാർച്ച് 29 ന്

New Update

ജിദ്ദ: മലബാറിന്റെ അഭിമാനമായ കരിപ്പൂർ വിമാനത്താവളത്തിന് ഇപ്പോൾ നല്ല കാലം.  സൗദിയിൽ നിന്ന് കരിപ്പൂരിലേയ്ക്ക് സർവീസ് നടത്താൻ കൂടുതൽ വിമാന കമ്പനികൾ മുന്നോട്ടു വരികയാണ്. പുതുതായി കരിപ്പൂർ - ജിദ്ദ സർവീസുമായി ഇൻഡിഗോ എയർലൈൻസ് രംഗത്തു വന്നു. നിലവിൽ സൗദിയിൽ നിന്ന് കരിപ്പൂരി ലേക്ക് സർവീസ് നടത്തുന്ന സൗദിയ എയർലൈൻസ്, സ്‌പൈസ് ജെറ്റ് എന്നിവയ്ക്ക് പുറമെ മാർച്ചിൽ രണ്ടു വിമാന കമ്പനികളാണ് പുതുതായി സൗദി - കരിപ്പൂർ സർവീസ് ആരംഭിക്കുന്നത്. എയർ ഇന്ത്യയുടെ ജംബോ സർവീസ് മാർച്ച് 16 ന് ആരംഭിക്കാനി രിക്കെയാണ് ഇൻഡിഗോയുടെ രംഗപ്രവേശം.

Advertisment

publive-image

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേയ്ക്കുള്ള കന്നി സർവീസ് മാർച്ച് 29 നായിരിക്കും. ഓണ്‍ ലൈനിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. www.goindigo.in എന്ന വെബ്സൈറ്റിലൂടെ ബുക്കിങ് നടത്താം. ആഴ്ചയിൽ എല്ലാ ദിവസവും കരിപ്പൂരിൽ നിന്ന് ഇൻഡിഗോ സർവീസ് ഉണ്ടായിരിക്കും. ഇതുവരെ നിർണയിച്ചതനുസരിച്ച് ഇൻഡിഗോ വിമാനത്തിന്റെ സമയക്രമം ഇപ്രകാരമാണ്: രാവിലെ 8.55 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.20 ന് ജിദ്ദയിലെത്തും. ജിദ്ദയിൽ നിന്ന് ഉച്ചക്ക് 1.20 ന് മടങ്ങുന്ന വിമാനം കരിപ്പൂരിൽ രാത്രി 9.35 ന് ഇറങ്ങും. 186 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 320 ഇനത്തിൽ പെട്ട വിമാനമാണ് ജിദ്ദയിലേക്കുള്ള സർവീ സിനായി ഇൻഡിഗോ ഏർപ്പെടുത്തുന്നത്.

ഉദ്ഘാടന ഓഫറോട് കൂടിയ ജിദ്ദ - കരിപ്പൂർ ഇൻഡിഗോ വിമാനത്തിന്റെ വൺവേ ടിക്കറ്റ് നിരക്ക് 750 സൗദി രിയാൽ ആണ്. 25 കിലോ ആണ് ചെക്ക് ഇൻ ലഗേജ്. പുറമെ, ഏഴു കിലോ ഹാൻഡ് ബാഗേജ്. കരിപ്പൂർ സർവീസുകളുടെ ലാഭ സാധ്യത കൂടുതൽ വിമാന കമ്പനികളെ അവിടേയ്ക്ക് മാടി വിളിക്കുകയാണ്. ഭരണ, ഉദ്യോഗ തലങ്ങളിൽ നിന്നുണ്ടായ പ്രതിലോമ നടപടികൾ മൂലം അമ്പേ തകർന്നു പോകുമായിരുന്ന കരിപ്പൂർ വിമാനത്താവളം സാമൂഹ്യ പതിബദ്ധത പുലർത്തുന്ന വ്യക്തികളുടെയും വേദിക ളുടയും അക്ഷീണ ശ്രമം ഫലം കൊണ്ട് കൂടിയാണ് ഇപ്പോൾ പുതുജീവൻ കൈവരി ക്കുന്നത്. ജിദ്ദയിൽ ജോലി ചെയ്യുന്ന ലക്ഷകണക്കിന് മലബാർ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗദി അറേബ്യ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിസകളിൽ എത്തുന്നവർക്കും തീർത്ഥാടകർക്കും ഏറെ ആശ്വാസമാവുകയാണ് പുതിയ കരിപ്പൂർ സർവീസുകൾ.

Advertisment