Advertisment

കുവൈറ്റില്‍ സമ്പൂര്‍ണ കര്‍ഫ്യൂവിന് ശേഷം ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും ? ജലീബ്, മഹബൂല പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരാനും സാധ്യത

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജ്യത്ത് മേയ് 30 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ കര്‍ഫ്യൂവിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കുവൈറ്റ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന് ശേഷം അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ചുള്ള മുന്നൊരുക്കത്തിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍.

സമ്പൂര്‍ണ കര്‍ഫ്യൂവിന് ശേഷം ഭാഗികമായ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നേരത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന ജലീബ് അല്‍ ഷൂയൂക്ക്, മഹബൂല എന്നീ പ്രദേശങ്ങളുടെ ഐസൊലേഷന്‍ കാലാവധി നീട്ടാനും ആലോചനയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫര്‍വാനിയ, മൈതന്‍ ഹവാലി പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ടെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

രാജ്യത്ത് ജനങ്ങള്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും. മാര്‍ക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിച്ചിരിക്കണം. ഇത്തരം നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment