ബുരാരിയിലെ കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 12, 2018

ദില്ലി: ബുരാരിയിലെ കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പത്ത് പേരുടെ റിപ്പോർട്ടാണ് പുറത്ത് വന്നത്. എന്നാല്‍ മുതിർന്ന അംഗം നാരായണി ദേവിയുടെ മരണകാരണത്തിൽ വ്യക്തതയില്ല. ഇവരുടെ മരണകാരണം സംബന്ധിച്ച് ഡോക്ടർമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്.

ദില്ലിയിലെ ബുരാരിയിലെ 11 അംഗ കുടുംബത്തിന്‍റെ കൂട്ടമരണം തീരുമാനിച്ചുറപ്പിച്ച കൂട്ട ആത്മഹത്യയെന്ന് ഉറപ്പിക്കുന്ന കൂടുതൽ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കുടുംബത്തിന്‍റെ ഡയറിക്കുറിപ്പുകള്‍ കൂടാതെ ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കടുത്ത അന്ധവിശ്വാസവും മാനസിക വിഭ്രാന്തിയിലുണ്ടായ മിഥ്യാധാരണകളുമാണ് ബുറാഡിയിലെ കൂട്ടമരണത്തിന് പിന്നില്‍ എന്നായിരുന്നു പൊലീസ് വിലയിരുത്തല്‍

×