Advertisment

ബിജുജനതാ ദളിലെ മൂന്ന് എംഎല്‍എമാര്‍ അടക്കം നിരവധി നേതാക്കള്‍ ബിജെപിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭുവനേശ്വര്‍; ബിജുജനതാ ദളിലെ മൂന്ന് എംഎല്‍എമാര്‍ അടക്കം നിരവധി നേതാക്കള്‍ ബിജെപിയില്‍. കഴിഞ്ഞ ദിവസം നാല് സിറ്റിങ്ങ് എംഎല്‍എമാരാണ് ബിജെഡിയില്‍ നിന്ന് രാജിവച്ചത്.അവരില്‍ ദേവരാജ് മൊഹന്തി, പൂര്‍ണ്ണചന്ദ്ര നായക്, സുകാന്ത് കുമാര്‍ നായക് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

Advertisment

publive-image

ഗുണുപൂര്‍ എംഎല്‍എ ത്രിനാഥ് ഗൊമാങ്കോയും ചേര്‍ന്നേക്കും. ഇവര്‍ക്കു പുറമേ മുന്‍ എംഎല്‍എമാരായ നിരഞ്ജന്‍ പ്രധാന്‍, കാശിനാഥ് മല്ലിക്, കെ നാരായണ റാവു, മുന്‍ ബിജെഡി എംപി ലക്ഷ്മണ്‍ തുഡു, ഒഡീഷയിലെ പ്രമുഖ വനവാസി വനിതാ നേതാവ് കുസും ടൊടെഎന്നിവരും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു.

നേരത്തെ ബിജെഡി പുറത്താക്കിയ എംഎല്‍എ ദാമോദര്‍ റൗട്ടും മുന്‍ സ്വതന്ത്ര എംഎല്‍എ നീലമണി ബിസോയി, ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Advertisment