Advertisment

കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ ‘ആർ ഘടകം’ കൂടുതൽ: രോഗവ്യാപനത്തിന് പ്രധാനകാരണം ഇതാകാമെന്ന് ആരോഗ്യവിദഗ്ധർ

New Update

publive-image

Advertisment

മുംബൈ: കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ വൈറസിന്റെ ‘ആർ’ ഘടകം(പുനരുൽപ്പാദന/വ്യാപന നിരക്ക്) കൂടുതലാണെന്നും ഇതാകാം സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുതലാകാൻ കാരണമെന്നും ആരോഗ്യ വിദഗ്ധർ. ഒരാളിൽനിന്ന് എത്രപേരിലേക്കു കൊറോണ പകർന്നുവെന്നതു കണക്കാക്കാനുള്ള സൂചകമാണ് ‘ആർ’ ഘടകം.

ഇത് കൂടുതലായ സംസ്ഥാനങ്ങളിൽ വീണ്ടും കൊറോണയുടെ തരംഗം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രം രോഗികളുടെ എണ്ണം കൂടിയാൽ പോലും അത് ദേശീയതലത്തിൽ കേസുകളുടെ എണ്ണം കൂടുന്നതിന് കാരണമാകും.

രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നുണ്ടെങ്കിലും അത് വളരെ സാവധാനമാണെന്നുള്ളത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ചെന്നൈയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച കേരളത്തിൽ 12,220 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.15 ലക്ഷമായി ഉയർന്നു. ഈ മാസം ആദ്യംതന്നെ കേരളത്തിൽ ‘ആർ’ നിരക്ക് ‘1’ കടന്നതായും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.

സമാനമാണ് മഹാരാഷ്ട്രയിലേയും സ്ഥിതി. സംസ്ഥാനത്ത് ഞായറാഴ്ച 8535 പേർ പുതുതായി വൈറസ്ബാധിതരായി. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.19 ലക്ഷത്തിലേക്ക് ഉയർന്നു. മേയ് പകുതിയിൽ ആർ നിരക്ക് 0.79 ആയിരുന്നത് മേയ് 30ന് 0.84ൽ എത്തി.

ജൂൺ അവസാനം ആർ നിരക്ക് 0.89 ആയി. എന്നാൽ, നിലവിൽ അത് ഒന്നിന് അടുത്താണെന്നുമാണ് സൂചന. ആർ നിരക്ക് വർദ്ധനവിലെ വ്യത്യാസം വളരെ ചെറുതായിരിക്കും. എന്നാൽ, ക്രമാതീതമായ രോഗവ്യാപനത്തെയാണ് അത് സൂചിപ്പിക്കുന്നത്. ‘0.1’ വ്യത്യാസം എന്നതുപോലും വലിയ രോഗവർധനവാണ് സൂചിപ്പിക്കുന്നതെന്നും പഠനത്തിനു നേതൃത്വം നൽകിയ ഡോ. സീതാഭ്ര സിൻഹ പറഞ്ഞു.

NEWS
Advertisment