Advertisment

ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം മുന്നൂറിലേറെ; സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ഓഖി മാറുമോ എന്ന ഭീതിയില്‍ തീരദേശം

New Update

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം മുന്നൂറിലേറെ. കാണാതായവര്‍ മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ഓഖി ചുഴലിക്കാറ്റ് മാറുമോ എന്ന ഭീതിയിലാണു തീരദേശം. ഇതിനുമുന്‍പ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 2004 ലെ സൂനാമി ദുരന്തത്തിലാണ്; 171 പേര്‍.

Advertisment

മരിച്ചവരും തിരിച്ചെത്താനുള്ളവരുമായി 317 പേരുടെ പട്ടിക സഭയുടെ പക്കലുണ്ട്. റവന്യു വകുപ്പ് 208 പേരുടെ കണക്കും ഫിഷറീസ് വകുപ്പ് 143 പേരുടെ പട്ടികയും തയാറാക്കി. കാണാതായ ഓരോരുത്തരുടെയും പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കുമ്പോഴാണു മരണസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കപ്പെടുക.

publive-image

ലത്തീന്‍ രൂപതയും റവന്യു വകുപ്പും ഫിഷറീസ് വകുപ്പും വ്യത്യസ്ത കണക്കുകളാണു നിരത്തുന്നതെങ്കിലും ദുഃഖസംഖ്യ മുന്നൂറോളമാകുമെന്നാണു പൊതുവിലയിരുത്തല്‍. സഭയ്ക്കു കീഴിലെ ദേവാലയങ്ങള്‍ വഴി നേരിട്ടു ശേഖരിച്ച ലത്തീന്‍ രൂപതയുടെ കണക്കാണ് യാഥാര്‍ഥ്യവുമായി ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നത്.

അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് അടിയന്തര സഹായമായി കേരളത്തിന് 404 കോടി രൂപ നല്‍കാന്‍ കേന്ദ്രസംഘം ശുപാര്‍ശ ചെയ്യും.

okhi
Advertisment