Advertisment

പ്രഭാതങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്ന് 4 എ എം ക്ലബ്ബ്

New Update

തൊടുപുഴ: പതിവായി നേരത്തെ എഴുന്നേല്‍ക്കുക എന്നത് അത്ര എളുപ്പമല്ല. ശ്രമകരമായ ഈ ശീലം കൂട്ടായ്മയിലൂടെ സാധ്യമാക്കുകയാണ് 4 എ എം ക്ലബ്ബ് എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ. വൈകി എണീറ്റിരുന്ന പലരും കൃത്യമായി പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ പ്രകടമായ മാറ്റത്തിലേക്കാണ് ഓരോ പ്രഭാതവും വഴി തുറക്കുന്നത്.

Advertisment

publive-image

4 എ എം എന്ന വാട്‌സപ്പ് കൂട്ടായ്മ എന്ന ആശയത്തിന് രൂപം നല്‍കിയത് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ മോട്ടിവേഷന്‍ സ്പീക്കറുമായ റോബിന്‍ തിരുമലയാണ്. ഡോ. ഷൈജു കാരയിലും പ്രമുഖ വ്യവസായി അബ്ദുല്‍ കരിം പഴേരിയും ഇദ്ദേഹത്തോടൊപ്പമുണ്ട്. ഈ കൂട്ടായ്മ ദിനം പ്രതി കൂടുതലാളുകളെ ആകര്‍ഷിക്കുകയാണ്.

നാലു മണിക്ക് ഉണര്‍ന്ന് വാട്‌സപ്പ് കൂട്ടായ്മയില്‍ ശുഭദിനാശംസകള്‍ നേര്‍ന്നാണ് തുടക്കം. ഒരു വര്‍ഷം കൊണ്ട് ഈ ശീലം പ്രൊഡക്റ്റീവായ ഒന്നരമാസം അധികമായി നല്‍കുന്നു.പുലര്‍ച്ചെയുള്ള മണിക്കൂറുകള്‍ കൂടുതല്‍ ഊര്‍ജവും ഏകാഗ്രതയും പ്രദാനം ചെയ്യുന്നു.

ആത്മീയ ഗുരുക്കന്മാര്‍, ചിന്തകര്‍, പ്രഭാഷകര്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍ ഒക്കെ ക്ലബ്ബിലുണ്ട്. ഇവരില്‍ ഒരാളുടെ ലഘുവായ പ്രഭാത സന്ദേശം എല്ലാ ദിവസവുമുണ്ടാകും. പ്രാര്‍ഥനയും വ്യായാമവും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യലുമൊക്കെ ഈ സമയത്ത് നടക്കും.

ലോക്ഡൗണ്‍ കാലത്ത് തുടക്കം കുറിച്ച ക്ലബ്ബില്‍ ഓരോദിവസവും അംഗങ്ങളുടെ എണ്ണം കൂടിവരികയാണ്. ഓരോ ഗ്രൂപ്പുകളും ഓരോ ചാപ്റ്ററുകളായി കണക്കാക്കിയാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ഒരുമിച്ചുണരുന്ന ഇന്ത്യ എന്നതാണ് ക്ലബ്ബിന്റെ ടാഗ് ലൈന്‍. 4 എ എം ക്ലബ്ബ് എന്ന പേരില്‍ ആപ്പ് ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണിവര്‍.

കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫിലും ക്ലബ്ബിന് സാന്നിധ്യമുണ്ട്. ഇടുക്കി ജില്ലയിലും തുടക്കം മുതല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം സജീവമാണ്. അംഗങ്ങളുടെ കൂട്ടായ്മ അടുത്ത ദിവസം തൊടുപുഴയില്‍ ചേരുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൂടുതല്‍ ഊര്‍ജത്തോടെ പുതിയ പ്രഭാതങ്ങളെ സ്വീകരിക്കുകയാണിവര്‍.

അധ്യാപകനും മൈന്‍ഡ് ട്രെയിനറുമായ ബിജു കോലോത്ത്, കുമാരമംഗലം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് നിസാര്‍ പഴേരി, എസ് പി സി ലിമിറ്റഡ് ചെയ്മാന്‍ ജയ്‌മോന്‍ എന്‍ ആര്‍, മുഹമ്മദ് ഇരുമ്പ് പാലം, എന്നിവരാണ് ജില്ലയില്‍ പ്രവര്‍ത്തനെങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

MORNING WALK
Advertisment