Advertisment

ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും; സംസ്‌കാരം ചൊവ്വാഴ്ച നടക്കും

New Update

publive-image

Advertisment

മുംബൈ: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്‌കാരം ചൊവ്വാഴ്ച മുംബൈയിലെ ചാന്ദീവാലിയില്‍ നടക്കും.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൃതദേഹം മുംബൈയിലെത്തിച്ചത്. തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. ബന്ധുക്കളും സഹപ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പിന്നീട് മൃതദേഹം ബാബ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സുഷമയും ഒരു മകനും മൃതദേഹത്തെ അനുഗമിച്ചു. അമേരിക്കയിലുള്ള മറ്റൊരു മകന്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.

Advertisment