Advertisment

പേ​സ് ബൗ​ള​ര്‍ മ​ഷ്റ​ഫി മൊ​ര്‍​ത്താ​സ ബം​ഗ്ലാ​ദേ​ശി​ന്‍റെ ഏ​ക​ദി​ന ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഒ​ഴി​യു​ന്നു; ടീ​മി​ല്‍ ക​ളി​ക്കാ​ര​നാ​യിതു​ട​രും

New Update

ധാ​ക്ക: പേ​സ് ബൗ​ള​ര്‍ മ​ഷ്റ​ഫി മൊ​ര്‍​ത്താ​സ ബം​ഗ്ലാ​ദേ​ശി​ന്‍റെ ഏ​ക​ദി​ന ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഒ​ഴി​യു​ന്നു. സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന​മാ​ണ് മൊ​ര്‍​ത്താ​സ​യു​ടെ ക്യാ​പ്റ്റ​നാ​യു​ള്ള അ​വ​സാ​ന മ​ത്സ​രം. ക​ളി​ക്കാ​ര​നാ​യി ടീ​മി​ല്‍ തു​ട​രു​മെ​ന്നു 36 വ​യ​സു​കാ​ര​നാ​യ മൊ​ര്‍​ത്ത​സ അ​റി​യി​ച്ചു.

Advertisment

publive-image

ബം​ഗ്ലാ​ദേ​ശി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഏ​ക​ദി​ന ക്യാ​പ്റ്റ​നാ​ണ് മൊ​ര്‍​ത്ത​സ. 87 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ല്‍ 49 ജ​യ​മാ​ണ് മൊ​ര്‍​ത്താ​സ​യ്ക്ക് കീ​ഴി​ല്‍ ബം​ഗ്ലാ​ദേ​ശ് നേ​ടി​യ​ത്. ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ല്‍ മൊ​ര്‍​ത്താ​സ​യു​ടെ കീ​ഴി​ല്‍ അമ്പ​താം ജ​യ​മെ​ന്ന നേ​ട്ട​ത്തി​ലെ​ത്താം.

ബം​ഗ്ലാ​ദേ​ശി​നാ​യി 219 ഏ​ക​ദി​ന​ങ്ങ​ളും 36 ടെ​സ്റ്റും മൊ​ര്‍​ത്താ​സ ക​ളി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ല്‍ 1787 റ​ണ്‍​സും 269 വി​ക്ക​റ്റും ടെ​സ്റ്റി​ല്‍ 79 റ​ണ്‍​സും 78 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

morthasa resignation
Advertisment