Advertisment

പോപ്പ് താരം നിക്ക് ജോനാസിനെയും കടത്തി വെട്ടി പ്രിയാ വാര്യര്‍: ഗൂഗിളില്‍ ജനങ്ങള്‍ കൂടുതല്‍ തവണ തിരഞ്ഞത് പ്രിയാ വാര്യരെ

author-image
admin
Updated On
New Update

2018 ല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. മലയാള ചലച്ചിത്രതാരം പ്രിയ പ്രകാശ് വാര്യരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്. അമേരിക്കന്‍ പോപ്പ് താരം നിക്ക് ജോനാസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ പ്രിയങ്ക ചോപ്ര നാലാം സ്ഥാനത്താണുള്ളത്. നര്‍ത്തകിയും ബിഗ് ബോസ് ഹിന്ദി പതിപ്പ് മത്സരാര്‍ത്ഥിയുമായ സപ്നാ ചൗധരിയാണ് ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞ രണ്ടാമത്തെ വ്യക്തി. ഹരിയാനയിലെ ഗായികയും സ്റ്റേജ് പെര്‍ഫോര്‍മറുമാണ് സപ്ന ചൗധരി. വ്യവസായിയും ബോളിവുഡ് താരം സോനം കപൂറിന്റെ ഭര്‍ത്താവുമായ ആനന്ദ് അഹൂജ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടി.

Advertisment

publive-image

താര വിവാഹങ്ങളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സംഭവങ്ങളില്‍ പ്രധാനപ്പെട്ടത്. പ്രിയങ്ക-നിക്ക്, ദീപിക-രണ്‍വീര്‍, സോനം-ആനന്ദ് എന്നിവയാണ് ഗൂഗിളില്‍ തരംഗമായ വിവാഹങ്ങള്‍. കേരളത്തെയാകെ ഭീതിയിലാക്കിയ നിപ വയറസ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വിഷയമായിമായി. ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയും പട്ടികയിലുണ്ട്.

എന്താണ് കിക്കി ചലഞ്ച്? എന്താണ് 377-ാം വകുപ്പ്? എന്താണ് മീടു ക്യാമ്പയിന്‍? സിറിയയില്‍ എന്താണ് നടക്കുന്നത്? വാട്‌സ് ആപ്പില്‍ സ്റ്റിക്കര്‍ എങ്ങനെ അയക്കാം?, മൊബൈല്‍ നമ്പറുമായി ആധാര്‍ എങ്ങനെ ബന്ധിപ്പിക്കാം? രംഗോളി എങ്ങനെ ഇടാം? ബിറ്റ് കോയിനില്‍ എങ്ങനെ നിക്ഷേപം നടത്താം? തുടങ്ങിയ ചോദ്യങ്ങളാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്.

most searched personality on Google India in 2018
Advertisment