Advertisment

ഇതാണോ സ്‌റ്റൈലിഷ് വസ്ത്രം; ഇവരൊക്കെ എന്തിനാ തുണിയുടുക്കുന്നേ?; ഹോളിവുഡ് നടിമാരെ പോലെ തിളങ്ങാന്‍ നോക്കിയ ബോളിവുഡ് നടിമാരെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

author-image
ഫിലിം ഡസ്ക്
New Update

ഇന്ത്യയിലെ മികച്ച സ്‌റ്റൈലിഷായവര്‍ക്ക് നല്‍കുന്ന പുരസ്‌കാര ചടങ്ങില്‍ ചില ബോളിവുഡ് നടിമാര്‍ എത്തിയത് ഹോളിവുഡ് സ്‌റ്റൈല്‍ വസ്ത്രമണിഞ്ഞാണ്. സോനം കപൂര്‍, കൃതി സനോണ്‍, ഹിന ഖാന്‍, ഷാഹിദ് കപൂര്‍, മിറ ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍, ദീപിക പദുക്കോണ്‍, സൊനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, കമല്‍ഹാസന്‍, ശ്രീദേവി, ബോണി കപൂര്‍, റിച്ച ഛദ്ദ, ഹിമ ഖുറേഷി, രേഖ, പരിനീതി ചോപ്ര, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ ശ്രദ്ധ നേടിയത്.

Advertisment

publive-image

മാറിടം കാണുന്ന രീതിയിലുള്ള വസ്ത്രമണിഞ്ഞാണ് റിച്ച ഛദ്ദ, ശില്‍പ ഷെട്ടി തുടങ്ങിയ നടിമാര്‍ എത്തിയത്. മുന്‍ഭാഗം മൂന്ന് പാളികളായി മാറ്റിയ ഗൗണ്‍ ധരിച്ചാണ് നുഷ്‌റത്ത് ബാരുച്ച എത്തിയത്. ഷാഹിദിനോട് സംസാരിക്കുമ്പോള്‍ നുഷ്‌റത്തിനെ അടിമുറി മിറ നോക്കി. എന്തു വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന് സംശയത്തോടെയാണ് ഷാഹിദിന്റെ ഭാര്യ നോക്കിയത്.

ഒട്ടും ചേരാത്ത വസ്ത്രങ്ങളാണ് പല നടിമാരും ധരിച്ചത്. ഇതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. ശരീരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മറയ്ക്കാന്‍ പലരും മറന്നെന്നാണ് ആരോപണം. തുണി എന്തിനാണ് ഉടുക്കുന്നത് എന്നു തന്നെ താരങ്ങള്‍ മറന്നിരിക്കുന്നുവെന്ന് ചിലര്‍ ആരോപിച്ചു. കാഞ്ചിപുരം സാരിയുടുത്ത് എത്തിയ ദീപിക പദുക്കോണ്‍, രേഖ എന്നിവരെ പുകഴ്ത്താനും ആളുകള്‍ മറന്നില്ല.

Advertisment