Advertisment

ഇടുക്കിയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ എട്ടു വയസ്സുകാരിക്ക് വീണ്ടും ക്രൂര മര്‍ദ്ദനം ; ഇത്തവണ മര്‍ദ്ദനം അമ്മയുടെ വക ; മുടിക്കു പിടിച്ച് തല ഭിത്തിയില്‍ ഇടിച്ചു ,എതിര്‍ക്കാന്‍ വന്ന അച്ഛനെ തള്ളിയിട്ടു ; മര്‍ദ്ദിച്ചത് ജയിലില്‍ പോകാന്‍ കാരണം മകളാണെന്ന് പറഞ്ഞ്‌

New Update

ഇടുക്കി: ഇടുക്കിയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ എട്ടു വയസ്സുകാരിക്ക് വീണ്ടും ക്രൂര മര്‍ദ്ദനം. ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്നു പറഞ്ഞ് അമ്മയാണ് എട്ടു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ കുട്ടി ഉപ്പുത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

publive-image

അമ്മ വീട്ടില്‍ വന്ന് മുടിക്കു പിടിച്ച് തല ഭിത്തിയില്‍ ഇടിച്ചു എന്നും കഴുത്തിനു പിടിച്ചെന്നും കുട്ടി പറയുന്നു. നീ മൊഴി കൊടുക്കുമല്ലേ എന്നാക്രോശിച്ച് കഴുത്തിനു പിടിച്ചെന്നും കൊല്ലുമെന്നു പറഞ്ഞെന്നും കുട്ടി പറയുന്നു.

കൂടാതെ എതിര്‍ക്കാന്‍ വന്ന അച്ഛനെ തള്ളിയിട്ടെന്നും കുട്ടി വെളിപ്പെടുത്തി. ഇയാള്‍ വികലാംഗനാണ്.

കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മ റിമാന്‍ഡിലായിരുന്നു. വീണ്ടും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്. അമ്മയുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടി ബോധരഹിതയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഉപ്പുത്തറ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Advertisment