തിരുപ്പൂർ: എട്ടു വയസ്സുള്ള മകളെ ഉറക്ക ഗുളിക നൽകി മയക്കി വഴിയോരത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയും ഡോക്ടറുമായ ശൈലജയാണു (39) ആണ് അറസ്റ്റിലായത്. അവിനാശി തണ്ടുകാരൻ പാളയത്താണു സംഭവം.പെൺകുട്ടിയെ മർദിക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടപ്പോൾ പെൺകുട്ടിയെ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ടു കാറിൽ കടക്കുകയായിരുന്നു. .
/sathyam/media/post_attachments/btZWTXMt9Xe36q7vMfjT.jpg)
താൻ ഡോക്ടറാണെന്നും ഭർത്താവ് മുത്തുസ്വാമി (42) തന്നെയും മകളെയും ഉപേക്ഷിച്ചതാണെന്നും പറഞ്ഞ യുവതി, വിദേശത്തു പോകാൻ തടസ്സമാകുമെന്നു കരുതി അമിതമായി ഉറക്കഗുളിക നൽകി മകളെ വഴിയോരത്ത് ഉപേക്ഷിച്ചതാണെന്നു പൊലീസിനോടു വെളിപ്പെടുത്തി.
ബോധരഹിതയായ പെൺകുട്ടിയെ നാട്ടുകാരാണു തിരുപ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.