Advertisment

രാവിലെ ഭക്ഷണം നല്‍കാന്‍ വിളിച്ചപ്പോള്‍ അമ്മയ്ക്ക് അനക്കമില്ല; മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധവും; കൊവിഡ് പേടിമൂലം ആരുമറിയാതെ വീട്ടുമുറ്റത്ത് അരയടി താഴ്ച്ചയില്‍ കുഴിയെടുത്ത് മൃതദേഹം കിടത്തി; സാരിയും ബെഡ്ഷീറ്റുമെടുത്ത് പുതപ്പിച്ചു; മുകളില്‍ മണ്ണിട്ട് ഓടുകള്‍ അടുക്കി അലങ്കരിച്ചു; മനോവൈകല്യമുള്ള മകന്‍ അമ്മയുടെ മൃതദേഹം മനോഹരമായി സംസ്‌ക്കരിച്ച രീതി കണ്ട് ഞെട്ടി പൊലീസ്; സംഭവം പാലക്കാട്‌

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: അസുഖം കാരണം മരിച്ച അമ്മയുടെ മൃതദേഹം കൊവിഡ് പേടിയില്‍ ആരുമറിയാതെ സംസ്‌ക്കരിച്ച് മകന്‍. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം. കോവിഡ് പേടി കാരണമാണ് വീട്ടുമുറ്റത്തു അമ്മയുടെ മൃതദേഹം കുഴിച്ചു മൂടിയതെന്നു മകന്റെ രഹസ്യമൊഴി.

Advertisment

publive-image

കഴിഞ്ഞ മാസം കുളവൻമുക്കിലെ സഹോദരിയുടെ വീട്ടിൽ പോയ കമലമ്മയ്ക്കു നടക്കുന്നതിനിടെ വീണ് കാലിനു സാരമായി പരുക്കേറ്റു. തുടർന്ന് ബാബു കഴിഞ്ഞ 28ന് കളപ്പെട്ടിയിലെ മന്ദത്ത് വീട്ടിലേക്കു കൊണ്ടുവന്നു. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ബാബു തന്നെയാണ് ഭക്ഷണം പാകം ചെയ്തു കൊടുത്തത്. ഇതിനിടയിൽ ചിലപ്പോഴൊക്കെ മെല്ലെ നടന്നു തൊട്ടടുത്ത പലചരക്ക് കടയിലും പോകാറുണ്ടായിരുന്നു.

ഈ മാസം 21ന് രാവിലെ ഭക്ഷണം കൊടുക്കാൻ അമ്മയെ വിളിച്ചപ്പോൾ അനക്കമില്ല. മനോവൈകല്യമുള്ള ബാബു, മൃതദേഹത്തിൽ നിന്നും ദുർഗന്ധം വന്നതിനെത്തുടർന്ന് 24ന് വെള്ളിയാഴ്ച രാത്രി ഏഴോടെ വീട്ടുമുറ്റത്ത് അരയടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കിടത്തി, സാരിയും ബെഡ് ഷീറ്റും കൊണ്ട് പുതപ്പിച്ചു.

അതിനുമുകളിൽ മണ്ണിട്ട് 24 മേച്ചിൽ ഓടുകൾ അടുക്കി. വീണ്ടും അതിനുമുകളിൽ മൺകൂനപോലെയാക്കി കാൽച്ചുവടു ഭാഗത്ത് രണ്ടു കല്ലും വച്ചു. മനോവൈകല്യമുള്ള ആൾ എങ്ങനെ ഇത്ര മനോഹരമായി സ്വന്തം അമ്മയുടെ മൃതദേഹം സംസ്കരിച്ചെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസും നാട്ടുകാരും.

covid 19 mother funeral
Advertisment