Advertisment

ദളിത് യുവാവിനെ പ്രണയിച്ച മകളെ അമ്മ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി

New Update

നാഗപട്ടണം ദളിത് യുവാവിനെ പ്രണയിച്ച 17 വയസ്സുള്ള മകളെ അമ്മ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മയും, മകളും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് ഒടുവിലാണ് അമ്മ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷം സ്വന്തം ശരീരത്തിനും ഇവര്‍ തീകൊളുത്തി.

Advertisment

publive-image

നാഗപട്ടണം ആശുപത്രിയില്‍ അമ്മ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി മരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.

2016 മുതല്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് 24കാരനായ യുവാവ് വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മ ബന്ധത്തിന് എതിരായിരുന്നു. കഴിഞ്ഞ വര്‍ഷം 11ാം ക്ലാസില്‍ വെച്ച്‌ സ്‌കൂളില്‍ പോകുന്നതും വിലക്കി. 18 വയസ്സ് തികയുന്നതോടെ ഇവര്‍ വിവാഹത്തിന് അനുമതി ചോദിക്കാന്‍ ഒരുങ്ങുകയായിരുന്നു.എന്നാല്‍ ബന്ധം ഉപേക്ഷിക്കണമെന്ന അമ്മയുടെ വാദം മകള്‍ അംഗീകരിച്ചില്ലെന്നും ഇതോടെയാണ് തീകൊളുത്തി കൊലപ്പെടുത്തിയതെന്നും യുവാവ് ആരോപിക്കുന്നു.

mother murder daughter
Advertisment