Advertisment

പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നം മാനസിക സമ്മര്‍ദ്ദവും വിഷാദ രോഗവും ;   ഗള്‍ഫില്‍ പ്രവാസി കുടുംബങ്ങളില്‍ സന്തോഷം അന്യമാകുന്നത് ഗൗരവത്തോടെ കാണണമെന്ന് ഡോ. പോള്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ: ഗള്‍ഫില്‍ പ്രവാസി കുടുംബങ്ങളില്‍ സന്തോഷം അന്യമാകുന്നത് ഗൗരവത്തോടെ കാണണമെന്ന് അക്രഡിറ്റഡ് ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ ട്രെയ്നറും ലൈഫ് കോച്ചുമായ ഡോ. പോള്‍. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നം മാനസിക സമ്മര്‍ദ്ദവും വിഷാദ രോഗവുമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

കേരളത്തില്‍ 12 ശതമാനത്തില്‍ കൂടുതല്‍ പേര്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗത്തിന് ചികല്‍സ തേടേണ്ട അവസ്ഥയിലുള്ളവരാണെന്ന് കേരള മെന്റല്‍ ഹെല്‍ത്ത അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ റിപോര്‍ട്ട് പ്രകാരം മലയാളികളില്‍ 9 ശതമാനം പേര്‍ വിഷാദ രോഗത്തിന് അടിമകളാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര രംഗത്തും സെയില്‍സ് മേഖലയിലും വ്യക്തി ജീവിതത്തിലും വിജയത്തിന്റെ പടവുകള്‍ കയറാന്‍ സഹായിക്കുന്ന വിവിധ കോഴ്സുകളാണ് ഡോ. പോള്‍ നല്‍കുന്നത്. ഉപഭോക്താവിന്റെ മനസ്സ് കീഴടക്കി വില്‍പ്പനയില്‍ രാജാവാകാന്‍ സഹായിക്കുന്ന എന്‍എല്‍പി സെയില്‍സ് മാസ്റ്ററി കോഴ്സ് നവംബര്‍ 12ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ നടക്കും. ചിന്തകളെയും പെരുമാറ്റ രീതികളെയും തിരിച്ചറിഞ്ഞ് ജീവിതത്തെ സന്തോഷകരമാക്കാന്‍ സഹായിക്കുന്ന ലോ ഓഫ് അട്രാക്ഷന്‍ കോഴ്സ് അന്നേ ദിവസം തന്നെ വൈകീട്ട് 6 മുതല്‍ 10 വരെയാണ് നടക്കുക.

ബിസിനസ് ഗ്രോത്ത് ആന്റ് സ്ട്രാറ്റജി കോഴ്സാണ് ഡോ. പോളിന്റെ നേതൃത്വത്തില്‍ നടക്കുന്ന മറ്റൊരു ശ്രദ്ധേയ പരിപാടി. നവംബര്‍ 13ന് രാവിലെ 9 മുല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഈ പരിശീലന പരിപാടി. നവംബര്‍ 14 മുതല്‍ 16 വരെ മൂന്ന് ദിവസം നീളുന്ന എന്‍എല്‍പി ബേസിക് കോഴ്സിനും ഡോ. പോള്‍ നേതൃത്വം നല്‍കും.

ചിന്തകളെ അഴിച്ചു പണിത് സന്തോഷം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്ന എന്‍എല്‍പി ബേസിക് കോഴ്സ് ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാന്‍ സഹായിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 77800730 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടുക.സംഘാടകരായ ഫേവിയോസ് കള്‍സള്‍ട്ടിങ് മാനേജിങ് ഡയറക്ടര്‍ ഷബീന ജലീല്‍, ഡോ. പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Advertisment