Advertisment

മോ​ട്ടോ​ര്‍​സൈ​ക്കി​ളി​നെ മ​റി​ക​ട​ന്ന​തി​നെ​ച്ചൊ​ല്ലി​ തര്‍ക്കം; മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ വ​നി​താ എ​ന്‍​സി​പി നേ​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

New Update

മും​ബൈ: മഹാരാഷ്ട്രയില്‍ മോ​ട്ടോ​ര്‍​സൈ​ക്കി​ളി​നെ മ​റി​ക​ട​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ വ​നി​താ എ​ന്‍​സി​പി നേ​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. രേ​ഖ ഭാ​വു​സാ​ഹെ​ബ് (39) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. വ​നി​ത​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക സം​ഘ​ട​ന​യാ​യ യ​ശ​സ്വി​നി മ​ഹി​ള ബ്രി​ഗേ​ഡി​ന്‍റെ അ​ധ്യ​ക്ഷ​യാ​ണ്.

Advertisment

publive-image

അ​ഹ​മ്മ​ദ്ന​ഗ​ര്‍ ജി​ല്ല​യി​ലെ പാ​ര്‍​ണ​റി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​സ​മേ​തം പൂ​ന​യി​ല്‍​നി​ന്ന് അ​ഹ​മ്മ​ദ്ന​ഗ​റി​ലേ​ക്കു കാ​റി​ല്‍​വ​രുമ്പോ​ള്‍ ജ​തെ​ഗാ​വ് ഘ​ട്ടി​ല്‍ ഒ​രു മോ​ട്ടോ​ര്‍​സൈ​ക്കി​ളി​നെ മ​റി​ക​ട​ന്നു.

റോ​ഡി​നു കു​റു​കെ മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ നി​ര്‍​ത്തി രേ​ഖ​യു​മാ​യി ഇ​വ​ര്‍ ത​ര്‍​ക്കി​ച്ചു. ത​ര്‍​ക്കം​രൂ​ക്ഷ​മാ​യ​തോ​ടെ ഇ​വ​രി​ലൊ​രാ​ള്‍ രേ​ഖ​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​വീ​ശി.റോ​ഡി​ല്‍ കി​ട​ന്ന ഇ​വ​രെ ഗ്രാ​മ​വാ​സി​കള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

motor cycle isue
Advertisment