Advertisment

വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കി വയ്ക്കും : സൂത്രപ്പണി ടിക് ടോക്കില്‍ അപ്ലോഡ് ചെയ്ത് വൈറലാക്കിയ യുവാവിനെ തേടിയെത്തിയത് മോട്ടോര്‍ വാഹന വകുപ്പ്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തു വൈറലാക്കിയ യുവാവിനെ തേടിയെത്തിയത് മോട്ടോര്‍ വാഹന വകുപ്പ്.യുവാവ് ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ 1 ലക്ഷം പേരിലധികം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Advertisment

publive-image

ബൈക്കിന്റെ ആര്‍സി ഉടമയെ അന്വേഷിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെങ്കിലും ഇതു മറ്റൊരാള്‍ക്കു വിറ്റതായി കണ്ടെത്തി.

എന്നാല്‍ ഇതുവരെ പുതിയ ഉടമയുടെ പേരില്‍ വണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആര്യാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത യുവാവാണു ബൈക്ക് വാങ്ങി പ്രത്യേകം രൂപകല്‍പന ചെയ്ത ഫ്രെയിമില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചത്. ആര്യാട് സ്വദേശിയായ ആര്‍സി ഉടമയ്ക്കും ബൈക്ക് വാങ്ങിയ യുവാവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

ബൈക്ക് ഓടിക്കുന്നയാളിനൊപ്പം പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു കൈ കൊണ്ടു നമ്പര്‍ പ്ലേറ്റ് മടക്കി വയ്ക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചു സാധിക്കും. വാഹന പരിശോധനകളെ മറികടക്കാനാണു നമ്പര്‍ പ്ലേറ്റിനു മാറ്റം വരുത്തിയതെന്ന് യുവാവ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

Advertisment