Advertisment

ബേബി ഷാംമ്പൂ, മൗത്ത് ക്ലിന്‍സര്‍, മൗത്ത് വാഷ് എന്നിവ കോവിഡിനെ തടയും, വൈറസിനെ നിര്‍വീര്യമാക്കും; പഠന റിപ്പോര്‍ട്ട്

New Update

ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധത്തില്‍ മൗത്ത് വാഷുകളും അണുബാധയെ തടയാന്‍ വായില്‍ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. മൗത്ത് വാഷുകളും ആന്റിസെപ്റ്റിക്കുകളും വായിലുളള വൈറസുകളുടെ സാന്നിധ്യം കുറയ്ക്കാന്‍ സഹായകമാണെന്ന് അമേരിക്കയിലെ പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ വൈറോളജിയുമായി ബന്ധപ്പെട്ട ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Advertisment

publive-image

കോവിഡിനെതിരെയുളള ഫലപ്രദമായ മാര്‍ഗം എന്ന നിലയില്‍ വാക്‌സിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ലോകം. അതിനിടെ, രോഗവ്യാപനം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗത്ത് വാഷുകളും അണുബാധയെ പ്രതിരോധിക്കാന്‍  വായില്‍ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമാണെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബേബി ഷാംമ്പൂ,വായിലെ അണുബാധയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന പെറോക്‌സൈഡ് അടങ്ങിയ മൗത്ത് ക്ലിന്‍സര്‍, മൗത്ത് വാഷ് എന്നിവ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നതായാണ് കണ്ടെത്തല്‍. വൈറസ് ലോഡ് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഈ ഉല്‍പ്പന്നങ്ങള്‍ വഹിക്കുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

covid 19 mouth wash
Advertisment