Advertisment

കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ അശുപത്രിയില്‍ 50 ഓളം പ്രവാസികളും സ്വദേശികളും ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ അശുപത്രിയില്‍ 50 ഓളം പ്രവാസികളും സ്വദേശികളും ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട് .മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. നാദിയ ജുമായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

publive-image

ഇവരെ ആശുപത്രി വിടുന്നതിന് സഹായിക്കുന്നതിനും മറ്റ് രോഗികള്‍ക്കായി കിടക്കകള്‍ ഒഴിവാക്കി ലഭിക്കുന്നതിനുമായി ഒരു ടീമിനെ നിയമിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

1982ല്‍ കുവൈറ്റില്‍ മുബാറക് അല്‍ കബീര്‍ ആശുപത്രി സ്ഥാപിക്കുമ്പോള്‍ കുവൈറ്റിലെ താമസക്കാരുടെ എണ്ണം 300000 ആയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ എണ്ണം മൂന്ന് മടങ്ങ് വര്‍ധിച്ചുവെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ മറ്റ് ആശുപത്രികളിലില്ലാത്ത നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകളും ഇവിടെയുണ്ട്. കുട്ടികള്‍ക്കു വേണ്ടിയുള്ള ഡയാലിസിസുകളും , കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വിദഗ്ധന്മാരെ ഉള്‍പ്പെടുത്തിയുള്ള കോളന്‍ സര്‍ജറി വിഭാഗവും , അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

kuwait kuwait latest
Advertisment