Advertisment

കുവൈറ്റില്‍ പൊതുബീച്ചുകളില്‍ പ്രവേശിക്കാന്‍ ഫീസ്; മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പൊതുബീച്ചുകളില്‍ പ്രവേശിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തണമെന്ന ആശയം പ്രായോഗികമാണോ അല്ലയോ എന്നത് സംബന്ധിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തമ്മിലുള്ളത് വ്യത്യസ്ത അഭിപ്രായങ്ങള്‍.

ബീച്ചുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് ചില കൗണ്‍സില്‍ അംഗങ്ങള്‍ എതിരാണ്. എന്നാല്‍ മറ്റു ചില അംഗങ്ങള്‍ ബീച്ചുകളിലെ സേവനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തണമെന്ന അഭിപ്രായമാണുള്ളത്.

കടല്‍ത്തീരത്തേക്കുള്ള പാതകള്‍ അടച്ച ചില സ്വകാര്യ ഉല്ലാസ കേന്ദ്ര ഉടമകളുടെ നടപടിയെയും അവര്‍ വിമര്‍ശിച്ചു. നിയമം അനുസരിച്ച് ഇത് അനുവദിക്കാനാകില്ലെന്നും ഈ ബീച്ചുകള്‍ സ്വകാര്യ സ്വത്തല്ലെന്നും അവര്‍ പറഞ്ഞു.

പൊതുബീച്ചുകള്‍ സന്ദര്‍ശിക്കുന്നതിന് ഫീസ് ഈടാക്കരുതെന്ന് കൗണ്‍സില്‍ അംഗം ഡോ. ഹസന്‍ കമല്‍ ആവശ്യപ്പെട്ടു. ഫീസുകള്‍ ഈടാക്കിയാല്‍ ബീച്ചുകളില്‍ കൂടുതല്‍ വികസനങ്ങളുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisment