Advertisment

ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ ബോധവൽക്കരണമായി 'ബ്ലാക്ക്ഫംഗസ്‌' സന്ദേശ ചിത്രം ഒരുങ്ങുന്നു

New Update

publive-image

Advertisment

കോങ്ങാട്: ലഹരിയെന്ന വൻ വിപത്തിനെതിരെ പൊതു സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായി വരദംമീഡിയ 'ബ്ലാക്ക്ഫംഗസ്‌' എന്ന ഹ്രസ്വ ചിത്രം ഒരുക്കുന്നു. ഉണ്ണി വരദം ആണ് സംവിധാനം.

കേരള പോലീസിനെയും സ്റ്റുഡന്റസ് പോലീസ് കേഡറ്റിനെയും സഹായിക്കുക എന്ന ദൗത്യവുമായി ഒരുക്കുന്ന ചിത്രത്തിന്റെ സ്വിച്ച്ഓൺ കർമം കോങ്ങാട് സി.ഐ.ഷാജി എം.കെ നിർവഹിച്ചു.

കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ.ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പിറകെ പോകുന്നത്.

ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം ഈ കോവിഡ് കാലത്തും വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്നും ഈ ചിത്രം ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് സഹായകമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ലോക ലഹരി വിരുദ്ധ ദിനത്തിൽ ചിത്രം പ്രേക്ഷകരിലെത്തും. ആദിദേവ് കമ്മ്യൂണിക്കേഷൻ

ആണ് നിർമാണം. സ്ക്രിപ്റ്റ്: സതീഷ്. ഛായാഗ്രഹണം: സജിത്ത് ടി.സി, അസോസിയേറ്റ് ഡയറക്ഷൻ ജയേന്ദ്രശർമ, എഡിറ്റർ : രഘു. അസിസ്റ്റന്റ് ഡയറക്ഷൻ പ്രമിത.

മാസ്റ്റർ അനിരുദ്ധൻ മേനോൻ, സുധീപ് ചെമ്മണ്ണൂർ, അനിത എം.പി, ശിവകുമാർ കോങ്ങാട്, രത്യുഷ്, സുനിൽകുമാർ എം.ബി, പ്രദീപ് കുമാർ, മുഹമ്മദ് ഹനീസ് തുടങ്ങിയവരാണ് അഭിനേതാക്കൾ.

short film
Advertisment