Advertisment

തെന്നിന്ത്യയിൽ മാത്രമല്ല മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരക്കൊണ്ട.

author-image
മൂവി ഡസ്ക്
New Update

 

Advertisment

തെന്നിന്ത്യയിൽ മാത്രമല്ല മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരക്കൊണ്ട. തന്റെ ആരാധകരെ കാണാനും സംവദിക്കാനുമുള്ള സമയവും താരം കണ്ടെത്താരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം തന്റെ ആരാധികയ്ക്കു നൽകിയ സർപ്രൈസ് ആണ്. തന്റെ ചിത്രം ദേഹത്ത് പച്ചകുത്തിയ പെൺകുട്ടിയെ നേരിട്ടു കാണാനാണ് വിജയ് എത്തിയത്.

ലൈഗർ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർഫാൻ മീറ്റിന്റെ ഭാഗമായാണ് ആരാധികയെ കാണാൻ താരം തീരുമാനിച്ചത്. അതേ സമയം താരത്തെ നേരിട്ടു കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ താരം ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. പുറംഭാ​ഗത്താണ് വിജയ് യുടെ ചിത്രം പെൺകുട്ടി പച്ച കുത്തിയത്. ഇത് താരത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തു. ലൈഗർ സിനിമയുടെ നിർമാതാവ് ചാർമീ കൗറും സംവിധായകൻ പുരി ജഗന്നാഥും ഉണ്ടായിരുന്നു.

വിജയ് ദേവരകൊണ്ട ബോക്സിങ് താരമായി എത്തുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹിന്ദിക്കു പുറമേ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഓ​ഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുക.

Advertisment