Advertisment

പൂർണ്ണമായി മൊബൈലിൽ ചിത്രീകരിച്ച സിനിമ ! 'ഈയൊരു നിമിഷവും കടന്നു പോകും'

New Update

publive-image

Advertisment

ഒരു സിനിമയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെൽഫോൺ ഏറ്റവും നല്ല ഉപകാരിയാണെന്ന കാര്യത്തിൽ സംശയം വേണ്ട. പാലക്കാട് പുതുപ്പരിയാരം പടിഞ്ഞാറേ വീട്ടിൽ പ്രജീവ് സർഗാത്മകതയെ പൂർണ്ണാർത്ഥത്തിൽ കലാമൂല്യത്തോടെ സമർപ്പിച്ചിരിക്കുകയാണ്.

സർഗാത്മകത എന്നൊക്കെ പറയുന്നത് ഒന്നുമില്ലായ്മയിൽനിന്നും എന്തെങ്കിലുമൊക്കെ സൃഷ്ടിച്ചെടുക്കുന്നതിന്റെ ശാസ്ത്രവും ത്യാഗവും കലയും സൗന്ദര്യശാസ്ത്രവുമൊക്കെയാണ്.

നിസാരമെന്നു നമുക്കു തോന്നാവുന്ന ഈ സർഗപരതക്ക് മാനവികതയോളം വിലയുണ്ട്.

പുതുമുഖ സംവിധായകനായി എത്തി നല്ല ചെറു സിനിമയുടെ ഭാഗമാകുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. എന്നാല്‍ പ്രജീവ് ഒരുക്കിയ ചിത്രം 'ഈയൊരു നിമിഷവും കടന്നു പോകും' പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ അനാദൃശമായ ഒരു പ്രണയ കഥയെ സുന്ദരമായി ആവിഷ്‌കരിച്ചിരിക്കുന്നു.

പലരും മൊബൈലില്‍ പല കലാ സൃഷ്ടിയും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇത്ര സാങ്കേതിക തികവോടെ കമനീയമായൊരു ചിത്രം അധികപേരൊന്നും ഒരുക്കിയിട്ടുണ്ടാവില്ല. സ്വാഭാവിക ലൈറ്റിങ് ഉപയോഗിച്ചും അനുബന്ധ ഉപകരണങ്ങളില്ലാതെയും കൂടുതൽ സഹായികൾ ഇല്ലാതെയും പൂര്‍ത്തിയാക്കിയ ഈ സിനിമ സാമൂഹിക മാധ്യമങ്ങളിൽ കൂടി അനേകർ കണ്ടുകഴിഞ്ഞു.

ചിത്രസംയോജനം, ശബ്ദമിശ്രണം, തുടങ്ങിയവ മികവോടെ കൈകാര്യം ചെയ്തിരിക്കുന്നു. നല്ല സിനിമകളുടെ സാധ്യത ഒരിക്കലും അസ്തമിക്കുന്നില്ല. വലിയ സിനിമകൾ നിർമാണത്തിലും സംവിധാനത്തിലും വിതരണത്തിലും പ്രതിസന്ധി നേരിടുമ്പോൾ സ്വീകാര്യമാകുന്നത് ഇതുപോലുള്ള ചെറിയ സിനിമകളാണ്.

ഇത്തരം സിനിമകള്‍ക്ക് ഇനിയും സാധ്യതകൾ വളറെയേറെയാണ്. അഥവാ മൊബൈൽ സിനിമാപഠനവും പുതിയ സാധ്യതകൾ മുന്നോട്ടുവയ്ക്കുന്നു. ചലച്ചിത്ര പഠനവിഭാഗത്തിൽ ഏറ്റവും വിശാലവും സർഗപരവുമായ അവസരങ്ങൾ നൽകുന്നു സെൽഫോൺ സിനിമ.

നവ മാധ്യമങ്ങളുടെ അനന്ത വിശാലത ഇത്തരം സിനിമകൾക്കുള്ള സുരക്ഷിത ഇടങ്ങളാണ്.

എഴുത്തും വായനയും ചിത്രീകരണവും സന്നിവേശവും സ്വയം സന്നദ്ധനായി പൂർത്തിയാക്കുന്ന പ്രജീവിന്‌ കൂടുതൽ സാഹചര്യങ്ങള്‍ അനുകൂലമാവുമ്പോൾ നല്ല സിനിമകള്‍ ഇനിയും ഉണ്ടായി തീരും.

മുഖ്യ ധാരയിൽ ഫീച്ചർ ചിത്രങ്ങളുടെയൊക്കെ ഭാവിയെന്താണെന്നു നമുക്ക് പറയാനാകില്ല. പക്ഷേ എന്തു ത്യാഗം ചെയ്തും എടുക്കുന്ന മൊബൈൽമൂവികൾ എന്തിനെയും അതിജയിക്കുക തന്നെ ചെയ്യും. 'ഈയൊരു നിമിഷവും കടന്നു പോകും' കണ്ണുകൾ കൊണ്ട് പ്രണയം പറഞ്ഞ എത്രയോ മനോഹര നിമിഷങ്ങൾ സമ്മാനിക്കുന്നു.

ചില നേരങ്ങളിൽ ഒരു നിമിഷം കൊണ്ട് പ്രണയം മുള പൊട്ടുമ്പോൾ ആശയങ്ങൾ കൈമാറുന്നതും ഒക്കെ മിഴികൊണ്ടാവാം. രസകരമായ ഒരു ആനന്ദമായി മാറുന്ന ഈ സിനിമ ശ്രീകാർത്തി പ്രൊഡക്ഷൻസ് പ്രേക്ഷകരിലെത്തിച്ചിരിക്കുന്നു. ശാന്തകുമാരി പ്രധാന വേഷത്തിൽ ഉണ്ട്.കഥയും തിരക്കഥയും സംവിധാനവും പ്രജീവ് തന്നെ.

കേന്ദ്ര കഥാപാത്രങ്ങളെല്ലാം തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു. ഷേക്ക്ഇലാഹി, ജോപോൾ ജോസ്, മഹിളാമണി അമ്മാൾ, ആർദ്ര, ഉമേഷ്, മോനിവർഗീസ്, രമേഷ്ഗോപി, കൃഷ്ണൻകുട്ടി, അരുൺ വി.അക്ഷയ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ ശിൽപികൾ. പുതു പുളകമായൊരു ഗാനവും ഈ സിനിമയെ ഗ്രാമീണതയുടെ ദൃശ്യാനുഭവമാക്കുന്നു.

cinema
Advertisment