Advertisment

2.0 കേരളത്തിൽ വിറ്റത് 14 കോടിക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

രജനികാന്ത്, അക്ഷയ് കുമാർ, ആമി ജാക്സൺ തുടങ്ങിയവർ വേഷമിടുന്ന ബിഗ് ബജറ്റ് ചിത്രം 2.0ന്റെ കേരളത്തിലെ അവകാശം വിറ്റു പോയത് 14 കോടി രൂപക്ക്! മുളകുപാടം ഫിലിമ്സിലെ ടോമിച്ചൻ മുളകുപാടമാണ് വൻ തുകക്ക് അവകാശം സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ പത്തര കോടിക്ക് സ്വന്തമാക്കപ്പെട്ട ബാഹുബലിയെയാണ് 2.0 കടത്തി വെട്ടിയിരിക്കുന്നത്. പുലിമുരുകന്റെ നിർമ്മാതാവും, അജിത്തിന്റെ വിവേകം വിതരണക്കാരും മുളകുപാടം ഫിലിംസായിരുന്നു. നവംബർ 29നു വൈഡ് റിലീസിനൊരുങ്ങുന്നു ചിത്രമാണ് 2.0.

ചിട്ടി എന്ന മനുഷ്യ റോബോട്ടിനെയും അവനെ നിർമ്മിച്ച ശാസ്ത്രജ്ഞൻ വസീഗരന്റെയും കഥയാണു എന്തിരൻ. സ്രഷ്ടാവിന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് ചിന്താ ശക്തി നേടുമ്പോൾ സംഭവിക്കുന്ന ദുരന്തമാണു ചിത്രത്തിന്റെ പ്രതിപാദ്യം. ലോകമെമ്പാടുമുള്ള 25 സ്റുഡിയോകളിലായി 1000 വിഷ്വൽ എഫക്ട് ആർട്ടിസ്റ്റുമാർ 20150 ഷോട്ടുകൾ കൊണ്ടു തയ്യാറാക്കിയതാണ് യന്തിരൻ രണ്ടാം ഭാഗമായ 2.0 എന്ന സയൻസ് ഫിക്ഷൻ ശങ്കർ ചിത്രം. കൂടാതെ 3000 ടെക്‌നീഷ്യന്മാരുമുണ്ടു പിന്നിൽ. മലയാളത്തിൽ നിന്നും കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. 500 കോടിക്കു മുകളിലാണ് ബജറ്റ്. ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

Advertisment