Advertisment

250 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മോസില്ല; പ്രവര്‍ത്തനരീതികള്‍ മാറ്റാന്‍ നീക്കം

New Update

publive-image

Advertisment

കൊവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മോസില്ലയെയും സാരമായി ബാധിച്ചെന്നും 250 ജീവനക്കാരെ പിരിച്ചുവിടുമെന്നും മോസില്ല സിഇഒ മിച്ചല്‍ ബേക്കര്‍ പറഞ്ഞു.

പ്രവര്‍ത്തനരീതികള്‍ പാടെ മാറ്റുമെന്നും അവര്‍ വ്യക്തമാക്കി. കൂടുതല്‍ വേഗതയിലും വൈദഗ്ധ്യത്തോടെയും പ്രവര്‍ത്തിക്കും. സാമ്പത്തിക ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

വിപിഎന്‍ സേവനമായ പോക്കറ്റ്, വിആര്‍ ചാറ്ററൂം ഹബ്‌സ്, പുതിയ സുരക്ഷാ സ്വകാര്യത ടൂളുകള്‍ എന്നിവയില്‍ ശ്രദ്ധ ചെലുത്തുമെന്നും ബേക്കര്‍ പറഞ്ഞു.

Advertisment