Advertisment

ഡയറക്‌ടര്‍ ബോര്‍ഡിന്‍റെ പരാതി; ഇന്‍കെല്‍ എം ഡി എം.പി ദിനേശ് ഐ പി എസിനെ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കി

New Update

തിരുവനന്തപുരം: ഇന്‍കെല്‍ എം ഡി എം.പി ദിനേശ് ഐ പി എസിനെ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കി.

Advertisment

publive-image

ഡയറക്‌ടര്‍ ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ബി പി സി എല്‍ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ മോഹന്‍ലാലിനാണ് പകരം ചുമതല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്‍കെലില്‍ എത്തുന്ന നാലാമത്തെ എം ഡിയാണ് മോഹന്‍ലാല്‍.

വ്യവസായ വകുപ്പിന് കീഴില്‍ സര്‍ക്കാരിന്‍റെ മുപ്പത് ശതമാനം ഓഹരിയുളള സ്ഥാപനമാണ് ഇന്‍കെല്‍. ജൂണ്‍ മാസം 26ന് എം ഡിയായി ചുമതലയേറ്റ ദിനേശിന് മൂന്ന് മാസം മാത്രമാണ് കസേരയില്‍ ഇരിക്കാനായത്. ഡയറക്‌ടര്‍ ബോര്‍ഡിലെ സ്വതന്ത്ര ഡയറക്‌ടറക്കമുളളവര്‍ മന്ത്രിക്ക് നല്‍കിയ പരാതിയാണ് ദിനേശിനെ മാറ്റാന്‍ കാരണം.

മൂന്നരലക്ഷം രൂപയായിരുന്നു ഇന്‍കെലില്‍ എം ഡിയുടെ ശമ്ബളം. ദിനേശ് ചുമതലയേറ്റെടുത്തപ്പോള്‍ കൊവിഡ് സമയമായതിനാല്‍ അത്രയും രൂപ എം ഡിക്ക് നല്‍കേണ്ടതില്ലെന്ന് ഡയറക്‌ടര്‍ ബോര്‍ഡ് തീരുമാനമെടുത്തു.

എന്നാല്‍ തനിക്ക് പഴയ ശമ്ബളം വേണമെന്ന് ആവശ്യപ്പെട്ട് ദിനേശ് നടത്തിയ നീക്കങ്ങള്‍ അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു.തുടര്‍ന്ന് ഡയറക്‌ടര്‍ ബോര്‍ഡ് നല്‍കിയ പരാതി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അംഗീകരിച്ചു.

mp dineesh ips
Advertisment