Advertisment

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് 114 സീറ്റില്‍ വിജയിച്ചു: ബിജെപി 109 സീറ്റില്‍ വിജയിച്ചു: കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് വാദം ഉന്നയിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഓരോ സീറ്റുകളിലെ ഫലപ്രഖ്യാപനം വൈകുന്നു. പിസിസി അധ്യക്ഷന്‍ കമലല്‍നാഥ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്. രണ്ട് സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചു.

Advertisment

publive-image

ഭൂരിപക്ഷം അറിയിച്ച് ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് ഇന്നലെ രാത്രി തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. എന്നാല്‍ കക്ഷിനില പൂര്‍ണമായി അറിഞ്ഞതിനു ശേഷമേ സന്ദര്‍ശകാനുമതി നല്‍കൂവെന്ന് ഗവര്‍ണര്‍ അറിയിച്ചു. കേവലഭൂരിപക്ഷത്തിലേക്ക് എത്താനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി മധ്യപ്രദേശില്‍ ബിജെപിയെ കോണ്‍ഗ്രസ് പിടിച്ചുകെട്ടി. രാത്രി തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളും തുടങ്ങി. ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതായും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അറിയിച്ച് ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി.

ബി എസ് പി-എസ് പി പാര്‍ട്ടികളുടെ മൂന്ന് സീറ്റും രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും അവകാശപ്പെട്ടാണ് ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയത്. പുലര്‍ച്ചെ 2 മണിയോടെ മാത്രമാണ് മധ്യപ്രദേശിലെ അവസാനഫലങ്ങള്‍ പുറത്തുവന്നത്. രാത്രി വൈകിയും കോണ്‍ഗ്രസ് നേതാക്കള്‍ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് തങ്ങി. ഇതിനിടെ വോട്ടെണ്ണലില്‍ പിഴവുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എട്ട് സീറ്റില്‍ റീ കൗണ്ടിംഗ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

തെരഞ്ഞെടുപ്പ് കമ്മീഷന് രാത്രി വൈകി ബിജെപി പരാതി നല്‍കി. ഇതോടെ വലിയ രാഷ്ട്രീയ നാടകങ്ങളാണ് തുടരുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിന് പിന്നാലെ വലിയ ആഘോഷമായിരുന്നു ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത്.

election result
Advertisment