Advertisment

ജാതി മാറി കല്ല്യാണം കഴിച്ചതിന് മധ്യപ്രദേശില്‍ 21 വയസായ ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു

New Update

ഇന്‍ഡോര്‍: ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന് മധ്യപ്രദേശില്‍ 21 വയസായ യുവതിയെ കൗമാരക്കാരായ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു. ബുള്‍ബുള്‍ ആണ് കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.

Advertisment

publive-image

എട്ടു മാസം മുമ്പാണ് ബുള്‍ബുള്‍ കുല്‍ദീപ് രജാവത് എന്നയാളുമായി ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹ ശേഷം ആദ്യമായി വീട്ടില്‍ മാതാപിതാക്കളെ കാണാനെത്തി മടങ്ങുമ്പോഴാണ് സഹോദരന്മാര്‍ ഇവരെ വെടിവെച്ചത്.

ബുള്‍ബുളിനെ ഇന്‍ഡോറിലെ എം.വൈ.എച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment