Advertisment

തിരക്കൊഴിവാക്കണം; നാലുപേർക്ക് യാത്രചെയ്യാൻ 180 സീറ്റുള്ള വിമാനം വാടകയ്‌ക്കെടുത്ത് മധ്യപ്രദേശുകാരൻ

New Update

കൊവിഡ് ഭീതിക്കിടയിൽ ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ കുടുംബത്തെ തിരക്കൊഴിവാക്കി തിരികെയെത്തിക്കാനായി വിമാനം വാടകയ്‌ക്കെടുത്ത് മധ്യപ്രദേശ് സ്വദേശി. ഭോപ്പാലിൽ നിന്നുള്ള മദ്യവ്യവസായിയാണ് 180 സീറ്റുള്ള എ 320 വിമാനം വാടകയ്‌ക്കെടുത്തത്.

Advertisment

publive-image

ലോക്ക്ഡൗണിനെ തുടർന്ന് ഭോപ്പാലിൽ കഴിയുകയായിരുന്ന മകളും പേരക്കുട്ടികളും വീട്ടുവേലക്കാരിയും മാത്രമാണ് വിമാനത്തിലെ യാത്രക്കാർ. ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്കാണ് യാത്ര. തിങ്കളാഴ്ച്ചയോടെ വിമാനം ഭോപ്പാലിലെത്തി. കൊറോണ വൈറസിന്റെ ഭീതിയാകാം സ്വകാര്യ വിമാനം ചാർട്ട് ചെയ്യാനുള്ള കാരണം. അടിയന്തിര ആരോഗ്യ പ്രശ്നങ്ങളുള്ള ആരും വിമാനത്തിൽ ഇല്ലെന്ന് എയർലൈൻ ജീവനക്കാർ പറഞ്ഞതായി ദ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച്ച മുതലാണ് ആരംഭിച്ചത്. എയർബസ് 320 വിമാനങ്ങൾ വാടകയ്‌ക്കെടുക്കാൻ 20 ലക്ഷം രൂപയോളമാകും.

air india covid 19 lock down
Advertisment