Advertisment

കാളിദാസൻ ജയറാമും അപർണ്ണാ ബാലമുരളിയും ഒന്നിക്കുന്ന മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി ടീസർ പുറത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കാളിദാസൻ ജയറാമും അപർണ്ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി ടീസർ പുറത്ത്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസ്സിസ് റൗഡി.

മമ്മി ആൻഡ് മി , മൈ ബോസ് എന്ന ഈ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രമാണിത്. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക. ഗണപതി,വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ്ബാബു, ശരത് സഭ,സായികുമാർ,വിജയരാഘവൻ,തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയുന്നു. നവാഗതനായ അരുൺ വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെൻട്രൽ പിക്‌ച്ചേഴ്‌സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22 ന് തീയേറ്ററുകളിൽ എത്തും.

 

Advertisment