Advertisment

ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ഏകദിന സ്റ്റേഡിയത്തിലെ പവലിയന്‍ ഉത്ഘാടനം ചെയ്യാന്‍ എംഎസ് ധോണി വിസമ്മതം അറിയിച്ചു, കാരണമാണ് കൌതുകം ?

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

റാഞ്ചി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ സ്വന്തം പേരിലുള്ള പവലിയന്‍ ഉത്ഘാടനം ചെയ്യാന്‍ വിസമ്മതം അറിയിച്ച് എം.എസ് ധോണി.

സ്വന്തം നാട്ടിലെ സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ ആഹ്ലാദത്തിലാണെങ്കിലും തന്‍റെ പേരിലുള്ള സ്‌റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന്‍ താന്‍ തന്നെ ഉത്ഘാടനം ചെയ്യുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് ധോണി.

'ഞാനും ഈ ഗ്രൗണ്ടിന്റെ ഭാഗമാണ്. സ്വന്തം വീട്ടിലെ ഒരു ഇടം ആ വീട്ടിലെ അംഗം തന്നെ എങ്ങനെ ഉദ്ഘാടനം ചെയ്യും?' ഇതായിരുന്നു ധോനിയുടെ മറുപടി - ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിസ് ചക്രബര്‍ത്തി വ്യക്തമാക്കി.

വെള്ളിയാഴ്ച്ചയാണ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനം. ആദ്യ രണ്ട് ഏകദിനത്തിലും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്. അഞ്ചു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

cricket
Advertisment