Advertisment

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കാര്യമായി എടുക്കരുത് എന്നാണ് ധോനി പറയാറ്;'ഒരു മോശം കളി വന്നാല്‍ അവര്‍ നമ്മളെ എഴുതി തള്ളും'; ധോനി നല്‍കിയ ഉപദേശം വെളിപ്പെടുത്തി മുഹമ്മദ് സിറാജ്‌

New Update

ദുബായ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്തിട്ടതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയായിരുന്നു ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പേര്. ഇപ്പോള്‍ ധോനിയില്‍ നിന്ന് തനിക്ക് ലഭിച്ച ഉപദേശങ്ങളില്‍ ഒന്ന് വെളിപ്പെടുത്തുകയാണ് ബാംഗ്ലൂരിന്റെ ന്യൂബോള്‍ പേസ് സെന്‍സേഷന്‍.

Advertisment

publive-image

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കാര്യമായി എടുക്കരുത് എന്നാണ് ധോനി പറയാറ്. ഒരു മോശം കളി വന്നാല്‍ നമ്മുക്ക് മികവില്ല എന്ന് അവര്‍ പറയും. അവര്‍ പറയുന്നത് തന്നെ ചിന്തിച്ചിരുന്നാല്‍ നമുക്ക് ഭ്രാന്ത് പിടിക്കും. അടുത്ത കളിയില്‍ നമ്മള്‍ മികവ് കാണിച്ചാല്‍ ഇതേ ആളുകള്‍ തന്നെ നമ്മെ പ്രശംസിക്കുകയും നല്ല ബൗളര്‍ ആണെന്ന് പറയുകയും ചെയ്യും, ധോനിയുടെ ഉപദേശത്തെ കുറിച്ച് സിറാജ് പറഞ്ഞു.

കൊല്‍ക്കത്തക്കെതിരെ 4 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് മെയ്ഡനും സിറാജിന്റെ സ്‌പെല്ലിലുണ്ടായി. ഇതോടെ 20 ഓവറില്‍ 84 റണ്‍സിന് കൊല്‍ക്കത്ത ഒതുങ്ങി. ആര്‍സിബി രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 6.3 ഓവര്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചു.

ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭീഷണി ഉയര്‍ത്തിയാണ് സിറാജ് ഇറങ്ങുക. സീസണില്‍ 9 കളിയില്‍ നിന്ന് ഏഴ് വിക്കറ്റാണ് ഇതുവരെ സിറാജ് വീഴ്ത്തിയത്. ആര്‍സിബിക്ക് പ്ലേഓഫിലേക്ക് എത്താന്‍ ഇനി ഒരു ജയം കൂടിയാണ് വേണ്ടത്.

sports news ms dhoni
Advertisment