Advertisment

എംഎസ്എഫ് ക്യാമ്പസ് യാത്രക്ക് തൃശൂര്‍ ജില്ലയിൽ പ്രൗഢമായ സ്വീകരണം ഒരുക്കും

New Update

publive-image

Advertisment

ചാവക്കാട് : കഠാര വെടിയുക,തൂലികയെന്തുക എന്ന പ്രമേയവുമായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് യാത്ര ആഗസ്റ്റ് 9 ന് തൃശ്ശൂർ ജില്ലയിൽ പര്യടനം നടത്തും. സംസ്ഥാന ജാഥക്ക് പ്രൗഢമായ സ്വീകരണം ഒരുക്കാൻ ചാവക്കാട് ലീഗ് ഓഫീസിൽ ചേർന്ന സംയുക്ത നേതൃ യോഗം തീരുമാനിച്ചു.

ആഗസ്റ്റ് 9 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ആരംഭിക്കുന്ന ജാഥ ,മണലൂർ മദർ കോളേജ്,തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ്,ഗുരുവായൂർ ഐ.സി.എ കോളേജ് എന്നിവിടങ്ങിൽ പര്യടനം നടത്തി വൈകിട്ട് 5 മണിക്ക് ചാവക്കാട് വസന്തം കോർണറിൽ പൊതു സമ്മേളനത്തോടെ സമാപിക്കും.

നേതൃയോഗം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്സൽ യൂസഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സൽ, അബുദാബി കെ.എം.സി.സി ജില്ലാ പ്രസിഡന്റ് കെ.കെ ഹംസക്കുട്ടി, എംഎസ്എഫ് ജില്ലാ സെക്രട്ടറി ജുനൈസ് സി.പി , വിവിധ മണ്ഡലം എംഎസ്എഫ് ഭാരവാഹികളായ കെ.എ അബ്ദുൽ ഹസീബ് , സൽമാൻ മണലൂർ, ആരിഫ് പാലയൂർ, ഷംനാദ് പള്ളിപ്പാട്ട്, അനസ് കടപ്പുറം, ഷറഫു ഗുരുവായൂർ , ക്യാമ്പസ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

എംഎസ്എഫ് ജില്ലാ ജന.സെക്രട്ടറി അൽ റസിൻ സ്വാഗതവും ട്രഷറർ ഹഫ്സൽ കടപ്പുറം നന്ദിയും പറഞ്ഞു.

ഫോട്ടോ : എംഎസ്എഫ് ജില്ലാ നേതൃയോഗം പി.എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

lege
Advertisment