Advertisment

പഠനത്തിന് കൈത്താങ്ങ്. എം.എസ്.എസ് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:സമൂഹത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ എം.എസ്.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി.

Advertisment

publive-image

ജില്ലാതല ഉദ്ഘാടനം കൊമ്പം നാല് സെ‌ൻ്റ് കോളനി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവ്വഹിച്ചു.

യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് അധ്യക്ഷനായി.എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് എം.പി.അബൂബക്കർ,സംസ്ഥാന സമിതി അംഗം ഹമീദ് കൊമ്പത്ത്, യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി കെ.എ.ഹുസ്നി മുബാറക്,ജില്ലാ ഭാരവാഹികളായ സി.ടി.ഷൗക്കത്തലി,സഫ് വാൻ നാട്ടുകൽ,വടശ്ശേരിപ്പുറം മഹല്ല് ജമാഅത്ത് സെക്രട്ടറി കെ.ഹസ്സൻ മാസ്റ്റർ,റാഫി കുണ്ടൂർകുന്ന്, സി.ടി.ഹംസ,കെ.അഷ്റഫലി,എ.മുഹമ്മദ് ഉനൈസ്, ഫൈസൽ ആനിക്കാടൻ പ്രസംഗിച്ചു.

വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ ഗൈഡൻസ് ക്ലാസ്സുകൾ,സ്കോളർഷിപ്പ്,പഠന സഹായം,പ്രതിഭകൾക്ക് പുരസ്കാരം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

mss help
Advertisment