Advertisment

കോഴിക്കോട്ടെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് ഇ.എം.എസിന്‍റെ പേരിട്ടത് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറങ്ങിയതിന്‍റെ പേരിലാണെന്ന് എം.ടി രമേശ്

New Update

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആര്‍.എസ്.എസ് നേതാവ് എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തെ പിന്തുണച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

Advertisment

publive-image

'കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. യുഗപുരുഷനായ ഗുരുജി(ഗോള്‍വാള്‍ക്കര്‍)യുടെ പേരുപോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത പടുപാമര വൃന്ദങ്ങള്‍ ഓരിയിടട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസിനും ഗുരുജിയുടെ പേര് കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം കാണും' -രമേശ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പേരിട്ടതില്‍ സഖാക്കള്‍ക്ക് ഖേദമുണ്ടായിട്ട കാര്യമില്ല.എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ അദ്ദേഹം രാജ്യത്തിന്‍റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആര്‍.എസ്.എസിന് ശക്തിപകര്‍ന്ന അദ്ദേഹം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്തായി നിന്നെന്നും രമേശ് പറഞ്ഞു.

അല്ലെങ്കില്‍ തന്നെ കോഴിക്കോട്ടെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് ഇ.എം.എസിന്‍റെ പേരിട്ടത് നമ്ബൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറങ്ങിയതിന്‍റെ പേരിലാണെന്നും രമേശ് ചോദിച്ചു.

mt ramesh response
Advertisment