Advertisment

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എംടി രമേശിനും ഇരട്ടവോട്ട് !

New Update

കോഴിക്കോട് : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എംടി രമേശിനും ഇരട്ടവോട്ട്. തിരുവനന്തപുരം, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ എംടി രമേശിന് വോട്ടുള്ളതായി ദേശാഭിമാനിയാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം തൈക്കാട് വാര്‍ഡിലെ 98-ാം നമ്പര്‍ ബൂത്തിലാണ് രമേശിന്റെ വോട്ട്. 21/2728 എന്ന വീട്ടുനമ്പറിലാണ് വോട്ട്. കോഴിക്കോട് നോര്‍ത്തിലെ 35-ാം നമ്പര്‍ ബൂത്തിലാണ് വോട്ട്.

Advertisment

publive-image

ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണത്തിനെതിരെ കൂടുതല്‍ ഇരട്ട സഹോദരങ്ങള്‍ രംഗത്തെത്തി. ചെന്നിത്തലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ സ്‌നേഹയും ശ്രേയയുമാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാജവോട്ടറെന്ന പേരില്‍ അപമാനിച്ചെന്നാണ് ഇവരുടെ പരാതി.

ചെന്നിത്തലക്കെതിരെ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം ബൂത്തിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണും ഇരട്ടവോട്ടെന്ന പേരില്‍ പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ വിവരങ്ങള്‍ പ്രചരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് അരുണും വരുണും പ്രതിപക്ഷ നേതാവിനെതിരെ രംഗത്തുവന്നത്. പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും സ്വകാര്യതയിലേയ്ക്കുള്ള കടന്ന് കയറ്റമാണന്നും ഇരട്ടകളില്‍ ഒരാളായ അരുണ്‍ പറഞ്ഞിരുന്നു.

mt ramesh mt ramesh speaks
Advertisment