Advertisment

രണ്ടാമൂഴം സി​നി​മയാക്കുന്നത് സംബന്ധി​ച്ച്‌ എം ടി​ വാസുദേവന്‍ നായരും സംവി​ധായകന്‍ വി​ എസ് ശ്രീകുമാറും തമ്മി​ലുളള തര്‍ക്കത്തി​ല്‍ ഒത്തുതീര്‍പ്പായി​: എം ടിക്ക് തിരക്കഥ തിരിച്ചുനല്‍കും

author-image
ഫിലിം ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി​: രണ്ടാമൂഴം എന്ന നോവല്‍ സി​നി​മയാക്കുന്നത് സംബന്ധി​ച്ച്‌ എം ടി​ വാസുദേവന്‍ നായരും സംവി​ധായകന്‍ വി​ എസ് ശ്രീകുമാറും തമ്മി​ലുളള തര്‍ക്കത്തി​ല്‍ ഒത്തുതീര്‍പ്പായി. കഴി​ഞ്ഞയാഴ്ചയാണ് തര്‍ക്കം കോടതി​ക്ക് പുറത്തുവച്ച്‌ ഒത്തുതീര്‍പ്പാക്കാന്‍ രണ്ടുകൂട്ടരും ധാരണയായത്. തുടര്‍ന്നാണ് ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ കേസ് പരി​ഗണി​ക്കുന്ന സുപ്രീംകോടതി​യെ അറി​യി​ച്ചത്.

Advertisment

publive-image

രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടിക്ക് തിരിച്ചു നല്‍കും. തിരക്കഥയില്‍ പൂര്‍ണ അവകാശം എം ടി​ക്കായി​രി​ക്കും. അഡ്വാന്‍സ് ആയി വി​ എസ് ശ്രീകുമാറി​ല്‍ നി​ന്ന് എം ടി വാങ്ങി​യ ഒന്നേകാല്‍ കോടി തിരിച്ചുനല്‍കും.

രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി വി​ എസ് ശ്രീകുമാര്‍ സിനിമ ചെയ്യാന്‍ പാടി​ല്ല. എന്നാല്‍ മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാം. പക്ഷേ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത് എന്നി​വയായി​രുന്നു ഒത്തുതീര്‍പ്പുവ്യവസ്ഥയി​ലെ പ്രധാന വ്യവസ്ഥകള്‍.

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതി​യി​ട്ടി​രുന്നത് എന്നാല്‍ കരാര്‍ പ്രകാരമുളള കാലാവധി കഴിഞ്ഞിട്ടും സി​നി​മയുടെചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ് എംടി കോടതിയെ സമീപിച്ചത്.

mt vasudevan case
Advertisment