Advertisment

ജിദ്ദയില്‍ മരണപ്പെട്ട പത്തനംതിട്ട സ്വദേശി മുഹമ്മദ്‌ സലീമിന്റെ മൃതദേഹം സൗദിയില്‍ ഖബറടക്കി

New Update

publive-image

Advertisment

സൗദി / ജിദ്ദ: കഴിഞ്ഞ മെയ് മാസം ഒമ്പതിന് ബവാദിയിലെ താമസ സ്ഥലത് ദേഹാസ്വാസ്ഥ്യം മൂലം മരണപ്പെട്ട പത്തനംതിട്ട ജില്ലാ സംഗമം അംഗമായിരുന്ന പത്തനംതിട്ട കുഴമ്പവെട്ടൂര്‍  ഇടയാടിയില്‍ സ്വദേശി മുഹമ്മദ് സലീമിന്റെ (55) മൃതദേഹം  റുവൈസ് ഖബര്‍ സ്ഥാനില്‍ തിങ്കളാഴ്‌ച ഖബറടക്കം ചെയ്തു.

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി ജിദ്ദയില്‍ ജോലി നോക്കുകായിരുന്ന പരേതനു നാട്ടിൽ ഭാര്യയും ഒരു മകനും ഉണ്ട്. ഖബര്‍ അടക്കാന്‍ വേണ്ട നിയമസഹായത്തിനു ജിദ്ദയിലെ ജീവകാരുണ്യ പ്രവര്‍ത്തകരായ അലി തേക്കുതോട്, മുഹമ്മദ്കുട്ടി എന്നിവർ ആവശ്യമായ സഹായങ്ങൾക്കുണ്ടായിരുന്നു. എബി കെ. ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍, നൗഷാദ് അടൂര്‍, മണ്‍സൂര്‍ ബാലരാമപുരം, അയൂബ് പത്തനംതിട്ട, ഇബ്രാഹിംകുട്ടി തിരുവല്ല, ഹയ്ദര്‍ തുടങ്ങിയവരും സംസ്കാരചടങ്ങില്‍ പങ്കെടുത്തു.

താമസ സ്ഥലത്ത് വെച്ച് അസ്വാസ്ഥ്യം അനുഭവപ്പെട്ട സലീമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തും മുമ്പേ വീട്ടിൽ വെച്ച് തന്നെ അന്ത്യം സംഭവയ്ക്കുകയായിരുന്നു.

ഏതാനും നാളുകൾക്ക് മുമ്പ് സ്വകാര്യ ക്ലിനിക്കിൽ ന്യുമോണിയയ്ക്കു ചികിത്സ സ്വീകരിച്ചിരുന്നു.  കൊറോണാ പരിശോധനയിൽ ഫലം നെഗറ്റിവ് ആയിരുന്നു.

20 വര്‍ഷത്തിലേറെയായി ജിദ്ദയിൽ പ്രവാസിയായി ജോലി ചെയ്യുന്ന പ്രസന്നൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിൽ നിന്ന് അവധി കഴിഞ് മടങ്ങിയെത്തിയത്. കോൺഗ്രസിന്റെ പ്രവാസി പോഷക ഘടകമായ ഓ ഐ സി സി, ജിദ്ദയിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) എന്നിവയിൽ പ്രവർത്തിച്ചിരുന്നു.

saudi arabia
Advertisment