Advertisment

ഒന്നര വയസ്സുകാരൻ മുഹമദിന്റെ ചികിൽസ; സോൾജെൻസ്‌മ മരുന്നിനുള്ള ജിഎസ്‌ടി ഒഴിവാക്കണമെന്ന്‌ ഡോ.ജോൺസൺ വി.ഇടിക്കുള

New Update

publive-image

Advertisment

എടത്വ:കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമദിന്റെ ചികിൽസയ്‌ക്ക്‌ ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ ജീവകാരുണ്യ പ്രവർത്തകൻ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ചു.

സോൾജെൻസ്‌മ മരുന്നിന്‌ ഏകദേശം 18 കോടി രൂപയാണ്‌ വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്‌ടിയും ചേരുമ്പോൾ നികുതിയിനത്തിൽ മാത്രം ആറര കോടി രൂപ ചെലവുവരും. മസിൽ ശോഷണത്തിന്‌ വഴിവെയ്‌ക്കുന്ന സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന ജനിതക രോഗമാണ്‌ മുഹമദിന്‌.

കല്യാശേരി മണ്ഡലം എംഎൽഎ വിജിന്റെയും മാട്ടൂൽ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെ പ്രവർത്തന ഫലമായി മരുന്നിന്‌ ആവശ്യമായ 18 കോടി രൂപ കൂട്ടായ ശ്രമത്തിലൂടെ ഒരാഴ്‌ച കൊണ്ട്‌ സമാഹരിക്കാൻ കഴിഞ്ഞിരുന്നു. മരുന്ന്‌ എത്രയും വേഗം എത്തിക്കുന്നതിന്‌ സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും ശ്രമം നടത്തി വരികയാണ്‌.

കേന്ദ്രം ഇടപെട്ട്‌ നികുതി കൂടി ഒഴിവാക്കണം. ഇതിനാവശ്യമായ നിർദേശം ബന്ധപ്പെട്ടവർക്ക്‌ നല്കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. നികുതി ഇനത്തിൽ കുറവ് ചെയ്യുന്ന തുക മുഹമ്മദിൻ്റെ തുടർചികിത്സയ്ക്കായി സ്ഥിര ഡിപ്പോസിറ്റ് ഇടുവാൻ മുഹമ്മദ് ചികിത്സ സമിതി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Advertisment