Advertisment

ഭര്‍ത്താവിന്റെ മരണവിവരം ഷാഹിറ പുറത്തറിയിച്ചത് മദ്യക്കുപ്പിയടക്കമുള്ള തെളിവുകള്‍ നശിപ്പിച്ച ശേഷം ; നാട്ടുകാര്‍ക്ക് സംശയം തോന്നിയത് മരണം കഴിഞ്ഞ് നാലാം ദിവസം ഷാഹിറയെ കാണാതായതോടെയും ; അയല്‍വാസിയെയും കാണാതായതോടെ ഒളിച്ചോടിയതാണെന്ന് മനസ്സിലാക്കി ; മുഹമ്മദാലിയുടെ മരണത്തില്‍ ദുരൂഹത നീക്കിയതിങ്ങനെ..

New Update

മലപ്പുറം : സ്വഭാവിക മരണമെന്ന് ആദ്യം വിശ്വസിച്ച മരുതത്ത് മുഹമ്മദാലിയുടെ മരണത്തിൽ ബന്ധുക്കൾക്കും നാട്ടുകാർക്കുമിടയിൽ സംശയം ജനിപ്പിച്ചതു പ്രതികളുടെ ഒളിച്ചോട്ടം. ഉറക്കത്തിനിടയിലുള്ള ഹൃദയാഘാതമെന്നാണു മരണവിവരം അറിഞ്ഞെത്തിയ എല്ലാവരെയും ഭാര്യ ഉമ്മുൽ ഷാഹിറ പറഞ്ഞു വിശ്വസിപ്പിച്ചത്. മദ്യപിച്ചിട്ടുള്ളതിനാൽ മുഹമ്മദാലിയെ ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ട എന്ന് ബന്ധുക്കളോടു പറഞ്ഞതും ഷാഹിറയായിരുന്നു.

Advertisment

publive-image

മദ്യക്കുപ്പിയടക്കം തെളിവുകളെല്ലാം മറവു ചെയ്തശേഷമായിരുന്നു ഷാഹിറ അന്നു മരണവിവരം പുറത്തറിയിച്ചത്. എന്നാൽ മരണം കഴിഞ്ഞ് നാലാംദിവസം 2 മക്കൾക്കൊപ്പം ഉമ്മുൽ ഷാഹിറയെ കാണാതായതോടെയാണു മരണം സംബന്ധിച്ചു സംശയങ്ങൾ ഉയർന്നത്. അയൽവാസിയായ ജെയ്മോനെ കാണാനില്ലെന്ന വിവരം ലഭിച്ചതോടെ ഇരുവരും ഒളിച്ചോടിയെന്ന വാർത്ത പരന്നു.

ഇതിനു പിന്നാലെ മുഹമ്മദാലിയുടെ ആദ്യ ഭാര്യയിലെ മകൻ മരണത്തിൽ ദുരൂഹത ആരോപിച്ച് കാളികാവ് പൊലീസിൽ പരാതി നൽകി. മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മുഹമ്മദാലിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ആന്തരാവയങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.