Advertisment

കഴിഞ്ഞ രാത്രിയാണ് തിരികെ എത്തിയത്. ആക്രമണത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് സര്‍വ്വ ശക്തന്‍ കരുത്ത് പകരട്ടെ. ഇപ്പോഴും ജീവനോടെയുണ്ടെന്നത് അനുഗ്രഹമായി കാണുന്നു ;ബംഗ്ലാദേശ് താരം മുഹമ്മദുള്ള

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ധാക്ക: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ആക്രമണം നടന്ന സ്ഥലത്തായിരുന്നു ന്യൂസിലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടക്കാനിരുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നാലെ മത്സരം ഉപേക്ഷിച്ച് ബംഗ്ലാദേശ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Advertisment

publive-image

ആക്രമണമുണ്ടായ പള്ളികളിലൊന്നിലേക്ക് ബംഗ്ലാദേശ് താരങ്ങള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ അക്രമത്തെ കുറിച്ച് അറിഞ്ഞതും ബസ് തിരിച്ചു വിടുകയായിരുന്നു. 50 പേര്‍ക്കാണ് പള്ളികളിലുണ്ടായ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. അല്‍പം നേരത്തെയായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് സംഭവിക്കുമായിരുന്ന ദുരന്തത്തെ ഓര്‍ത്ത് ബംഗ്ലാദേശ് ടീമിന്റെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

ഷാക്കിബ് ഹസന് പരുക്കായതിനാല്‍ ബംഗ്ലാദേശ് ടീമിനെ നയിച്ചിരുന്നത് മുഹമ്മദുള്ളയായിരുന്നു. തിരികെ നാട്ടിലെത്തിയതോടെയാണ് തനിക്ക് ശ്വാസം നേരെ വീണതെന്നാണ് മുഹമ്മദുള്ള പറയുന്നത്.

‘കഴിഞ്ഞ രാത്രിയാണ് തിരികെ എത്തിയത്. ആക്രമണത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് സര്‍വ്വ ശക്തന്‍ കരുത്ത് പകരട്ടെ. ഇപ്പോഴും ജീവനോടെയുണ്ടെന്നത് അനുഗ്രഹമായി കാണുന്നു. 15/03/2019 ജീവിതത്തില്‍ ഈ ദിവസം മറക്കില്ല. ദൈവം ദയാലൂവാണ്’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

Advertisment