സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ മാസം 19ന് ഇന്ത്യയിലെത്തും, 24 മണിക്കൂര്‍ ന്യൂഡൽഹിയിൽ.മലേഷ്യയില്‍ നിന്നാണ് രാജകുമാരന്‍ ഇന്ത്യയിലെത്തുക.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, February 12, 2019

ഇന്ത്യയില്‍ 24 മണിക്കൂര്‍ ന്യൂഡൽഹിയിൽ പുതുതായി പണി കഴിപ്പിച്ച സൗദി അറേബ്യൻ എംബസിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ മാസം 19ന് ഇന്ത്യയിലെത്തും. ജൂൺ മാസത്തിൽ ജപ്പാനില്‍ വെച്ച് നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. ന്യൂഡൽഹിയിൽ പുതുതായി പണി കഴിപ്പിച്ച സൗദി അറേബ്യൻ എംബസിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.

അതേ സമയം, ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് സൗദി അറേബ്യൻ ജയിലുകളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനു കൂടി ഇദ്ദേഹത്തിൻ്റെ സന്ദർശനം വഴി തെളിയ്ക്കുന്നുണ്ട്. ചെറു കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് സൗദി ജയിലുകളിൽ കഴിയുന്നത് ഏതാണ് 5000ലധികം ഇന്ത്യക്കാരാണ്. ഇതിൽ 80 ശതമാനത്തോളം മലയാളികളും. അതുകൊണ്ട് തന്നെ 4000ഓളം മലയാളികൾ ജയിൽ മോചിതരായേക്കുമെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് ധാരണയായിരുന്നു. സൗദി ആരാംകോയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.


സൗദി രാജകുമാരന്‍. നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. മലേഷ്യയില്‍ നിന്നാണ് രാജകുമാരന്‍ ഇന്ത്യയിലെത്തുക. ഫെബ്രുവരി 19ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂര്‍ ഇന്ത്യയില്‍ തങ്ങുന്ന അദ്ദേഹം പിന്നീട് പാകിസ്താനിലേക്ക് പോകും.

ഏറെ പ്രാധാന്യമര്‍ഹിക്കുന്നു

പാകിസ്തുമായി സൗദി അറേബ്യ ബന്ധം ശക്തമാക്കിയിട്ടുണ്ട്. കോടികളുടെ നിക്ഷേപമാണ് സൗദി പാകിസ്താനില്‍ നടത്തുന്നത്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയിലും സൗദി നിക്ഷേപം നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യാസന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.ഇന്ത്യയുടെ നാലാം വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. അമേരിക്ക, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യ കൂടുതല്‍ ഇടപാട് നടത്തുന്ന രാജ്യമാണ് സൗദി. ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിക്ക് പുറമെ ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വരുന്നുണ്ട്.

ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം 2748 കോടി ഡോളറാണ്. ഇന്ത്യയ്ക്ക് വേണ്ടി സംയുക്ത നിക്ഷേപ ഫണ്ട് തയ്യാറാക്കാന്‍ സൗദിക്ക് പദ്ധതിയുണ്ട്. ഈ വിഷയം മുഹമ്മദ് രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളും രാജകുമാരന്‍ സന്ദര്‍ശിക്കുന്നുണ്ട്.

 

×