Advertisment

മുകേഷ് അംബാനി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ധനികന്‍

New Update

publive-image

മുംബൈ: ബ്ലൂംബര്‍ഗ് ബില്ല്യണേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അമ്പാനി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ധനികന്‍. 80.6 ബില്ല്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. 22 ബില്ല്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്.

187 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് 121 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് മൂന്നാമത്. 102 ബില്ല്യണ്‍ ഡോളറാണ് ആസ്തി.

Advertisment