Advertisment

മക്കളുടെ വിവാഹ ക്ഷണക്കത്തുകള്‍ കണ്ണന് സമര്‍പ്പിക്കാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. നവദമ്പതികളുമായി വീണ്ടുമെത്തുമെന്ന് ഉറപ്പ് നല്‍കി മടക്കം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

ഗുരുവായൂർ ∙ മക്കളുടെ വിവാഹ ക്ഷണക്കത്തുകള്‍ കണ്ണന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. മക്കളായ ഇഷയുടെയും ആകാശിന്റെയും വിവാഹക്ഷണക്കത്തുകൾ കണ്ണനു സമർപ്പിച്ചു പ്രാര്‍ഥിച്ചു.

സോപാനത്തു നെയ്, കാണിക്ക, കദളിക്കുല എന്നിവ സമർപ്പിച്ചു തൊഴുതു. മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി പ്രസാദം നല്‍കി. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിനും ക്ഷണക്കത്ത് കൈമാറി.

ആകാശ് അംബാനിയും ശ്ലോക മെഹ്ത്തയുമായുള്ള വിവാഹവും ഇഷ അംബാനിയും ആനന്ദ് പിരാമലുമായുള്ള വിവാഹവും 12ന് മുംബൈയില്‍ നടക്കും. നവദമ്പതികളുമായി വീണ്ടും ദര്‍ശനത്തിനെത്തുമെന്നു മുകേഷ് അംബാനി ദേവസ്വം ചെയര്‍മാനോടു പറഞ്ഞു.

ഇളയ മകന്‍ ആനന്ദ് അംബാനി, റിലയന്‍സ് ഡയറക്ടര്‍ പി.എം.എസ്.പ്രസാദ് എന്നിവരോടൊപ്പം രാവിലെ 9.20 നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

കൊച്ചിയില്‍നിന്നു ഹെലികോപ്റ്ററില്‍ രാവിലെ 8.50 നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയത് . അവിടെനിന്നു കാറിൽ ദേവസ്വത്തിന്റെ ശ്രീവല്‍സം ഗെസ്റ്റ്ഹൗസിലെത്തി. 9.20ന് ക്ഷേത്രദര്‍ശനം. 10 ന് രാമേശ്വരം ക്ഷേത്രത്തിലേക്കു തിരിച്ചു. മുംബൈയില്‍നിന്നു രാവിലെ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയാണു ഗുരുവായൂരിലെത്തിയത്.

latest
Advertisment