Advertisment

മുകേഷ് അംബാനിയുടെ ആസ്തിയില്‍ രണ്ടുമാസംകൊണ്ട് ഉണ്ടായത് 28 ശതമാനത്തിന്റെ ഇടിവ്

New Update
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ രണ്ടുമാസംകൊണ്ട് ഉണ്ടായത് 28 ശതമാനത്തിന്റെ ഇടിവ്. അതായത് മാര്‍ച്ച് 31ലെ കണക്കുപ്രകാരം മൊത്തം ആസ്തി 2281 കോടി രൂപ(300 മില്യണ്‍ യുഎസ് ഡോളര്‍) കുറഞ്ഞ് 48 ബില്യണ്‍ യുഎസ് ഡോളറായി കുറഞ്ഞു.
Advertisment
publive-image

മുകേഷ് അംബാനിയുടെ സ്വത്തില്‍ ഇത്രയും ഇടിവുണ്ടാകാനുണ്ടായ കാരണം ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു.

ആസ്തിയില്‍ വന്‍കുറവുവന്ന മറ്റൊരു ഇന്ത്യന്‍ വ്യവസായിയാണ് ഗൗതം അദാനി. ആറ് ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ നിന്ന് നഷ്ടമായത്. ഇത് മൊത്തം ആസ്തിയുടെ 37 ശതമാനത്തോളംവരും.

എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാറിന് അഞ്ച് ബില്യണ്‍ യുഎസ് ഡോളര്‍(26%) നഷ്ടമുണ്ടായി. ബാങ്കര്‍ ഉദയ് കൊട്ടകിനാകട്ടെ 4 ബില്യണ്‍ യുഎസ് ഡോള(28ശതമാനം)റും കുറവുണ്ടായി.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തില്‍ രാജ്യത്തെ ഓഹരി വിപണി രണ്ടുമാസംകൊണ്ട് 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

mukesh ambani
Advertisment