Advertisment

മുകേഷിന്റെ വിവാഹ മോചന കാര്യത്തില്‍ അടിയന്തര ഇടപെടലുമായി സിപിഎം ! പാര്‍ട്ടി ഇടപെടലിനു പിന്നാലെ സംയുക്തമായി വിവാഹ മോചന ഹര്‍ജി നല്‍കാന്‍ തീരുമാനവുമായി മുകേഷും; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിവാഹമോചന ഹര്‍ജി നല്‍കാതിരുന്നത് തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് ഭയന്;. അന്നു മുകേഷ് പറഞ്ഞത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹ മോചനമെന്ന് ! രണ്ടുമാസം കഴിഞ്ഞിട്ടും രണ്ടാം ഭര്‍ത്താവ് വാക്കുപാലിക്കാതെ വന്നതോടെ വക്കീല്‍ നോട്ടീസ് അയച്ചു, നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയായാല്‍ പാര്‍ട്ടി വീണ്ടും നാണക്കേടിലാകുമെന്നുറപ്പായതോടെ ഉന്നത നേതാവ് ഇടപെട്ടു; മുകേഷും മേതില്‍ ദേവികയും ഒരുമിച്ച് വിവാഹമോചനത്തിനായി കോടതിയിലേക്ക് !

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: എംഎല്‍എയും നടനുമായ എം മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ രണ്ടാം ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക നോട്ടീസ് അയച്ചതിനു പിന്നാലെ പാര്‍ട്ടി ഇടപെടല്‍. വക്കീല്‍ നോട്ടീസ് പിന്‍വലിച്ച് ഇരുവരും സംയുക്തമായി വിവാഹ മോചനത്തിന് അപേക്ഷ നല്‍കണമെന്നാണ് പാര്‍ട്ടി മുമ്പോട്ടു വച്ച നിര്‍ദേശം. പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവാണ് ഇതു സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ച നടത്തിയത്.

Advertisment

publive-image

പാര്‍ട്ടി നേതാവിന്റെ ഇടപെടലോടെ മേതില്‍ ദേവിക ഇതിനു സമ്മതിച്ചെന്നാണ് സൂചന. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് എറണാകുളത്തെ കുടുംബ കോടതിയെ സമീപിക്കും. ഇതോടെ ആറുമാസത്തിനകം വിവാഹ മോചനം സാധ്യമാകും.

നേരത്തെ മേതില്‍ ദേവിക മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള പരാതികള്‍ വിവാഹമോചന പരാതിയില്‍ അവര്‍ ഉന്നയിച്ചിരുന്നു. എംഎല്‍എയുടെ സ്വഭാവ വൈകല്യങ്ങളോരോന്നും പരാതിയില്‍ പറഞ്ഞിരുന്നു.

മദ്യപാനവും അസഭ്യം പറച്ചിലും പരസ്ത്രീ ബന്ധവുമൊക്കെ പാര്‍ട്ടി എംഎല്‍എയുടെ പേരില്‍ പൊതുമധ്യത്തില്‍ ചര്‍ച്ചയാകുന്നത് പാര്‍ട്ടിക്ക് വീണ്ടും അവമതിപ്പിക്കുണ്ടാക്കുമെന്ന സ്ഥിതി വന്നതോടെയാണ് സിപിഎം അടിയന്തര ഇടപെടല്‍ നടത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കാനുള്ള കാര്യത്തില്‍ സഹകരിക്കണമെന്ന് പാര്‍ട്ടിയുടെ ഉന്നത നേതാവ് തന്നെ നേരിട്ടിടപെട്ടു പറഞ്ഞതോടെ ഒരുമിച്ച് കോടതിയെ സമീപിക്കാമെന്ന കാര്യത്തില്‍ ദേവികയും സമ്മതിക്കുകയായിരുന്നു.

കൊച്ചിയിലുള്ള അഭിഭാഷകന്‍ മുഖേനയാണ് നേരത്തെ മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചത്. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പ്രശ്‌നങ്ങള്‍ പുറത്തറിയരുതെന്ന് മുകേഷും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് വിവാഹ മോചനത്തിലേക്ക് പോകരുതെന്നാവശ്യപ്പെട്ടും ഇടപെട്ടത് ഇതേ നേതാവ് തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹ മോചന കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്നായിരുന്നു മുകേഷ് പറഞ്ഞിരുന്നത്.

എന്നാല്‍ അതു കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും മുകേഷ് പ്രതികരിക്കാതിരുന്നതോടെയാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ മേതില്‍ ദേവിക തീരുമാനിച്ചത്. 2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2011ല്‍ ആണ് സരിതയും മുകേഷും വേര്‍പിരിഞ്ഞത്.

mukesh and methil devika
Advertisment