Advertisment

ലീഗ് വിമതന്റെ പിന്തുണ; മുക്കം നഗരസഭ എല്‍.ഡി.എഫ് ഭരിക്കും

New Update

publive-image

കോഴിക്കോട്: ലീഗ് വിമതന്റെ പിന്തുണയോടെ മുക്കം നഗരസഭ എല്‍ഡിഎഫ് ഭരിക്കും. ഇടതു പക്ഷത്തോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ലീഗ് വിമതനായി മത്സരിച്ചു ജയിച്ച മുഹമ്മദ് അബ്ദുല്‍ മജീദ് പറഞ്ഞു. തന്റെ വോട്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഇടതുപക്ഷം അംഗീകരിച്ചു. നാട്ടുകാരുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും മജീദ് പറഞ്ഞു.

ആകെയുള്ള 33 സീറ്റില്‍ യു.ഡി.എഫ് വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റും, എല്‍.ഡി.എഫിന് 15 സീറ്റും എന്‍.ഡി.എയ്ക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടര്‍ന്നാണ് ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദ് നിര്‍ണായകമായത്.

Advertisment